ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ഹോങ്കോങ്ങിൽ പ്രവർത്തനം തുടങ്ങി
text_fieldsദുബൈ: പ്രമുഖ ധനവിനിമയ സ്ഥാപനമായ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ഹോങ്കോങ്ങിൽ പ്രവർത്തനം തുടങ്ങി. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, മേഖല വൈസ് പ്രസിഡൻറ് സുരേന്ദ്രൻ അമിട്ടത്തോടി, മുതിർന്ന ഉദ്യോഗസ്ഥർ, എന്നിവരുടെ സാന്നിധ്യത്തിൽ ഹോങ്കോങ് ആസ്ഥാനം കൗലൂണിൽ ഉദ്ഘാടനം ചെയ്തു.
ഹോങ്കോങ്ങിലെ പ്രാദേശിക ധനകാര്യ സേവന കമ്പനി ഏറ്റെടുത്താണ് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ഹോങ്കോങ്ങിൽ "ലുലു മണിയുടെ" പ്രവർത്തനം തുടങ്ങിയത്. ഇതോടെ ആഗോള നെറ്റ്വക്കിലേക്ക് അഞ്ച് ശാഖകൾ കൂടി കമ്പനി കൂട്ടിച്ചേർത്തു. നിലവിൽ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് പത്ത് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
ഹോങ്കോങ്ങിൽ പ്രവർത്തനം തുടങ്ങുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അദീബ് അഹമ്മദ് പറഞ്ഞു. ഏഷ്യാ പസഫിക് മേഖലയിൽ വളരെ നിക്ഷേപ പ്രാധാന്യമുള്ള രാജ്യമാണ് ഹോങ്കോങ്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സാമ്പത്തിക സേവന മേഖലയിൽ വിപ്ലവകരമായ മാറ്റമാണ് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ലുലു മണി റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴി ധനവിനിമയം, കറൻസികളുടെ ഇറക്കുമതി, കയറ്റുമതി എന്നീ സേവനങ്ങൾ ലഭ്യമാക്കും. ഈ മേഖലയിൽ ഫിൻടെക് പരിസ്ഥിതി വിപ്ലവത്തിന് ലക്ഷ്യമിട്ടാണ് കമ്പനി പ്രവർത്തിക്കുന്നത്. തൽസമയ ഓൺലൈൻ ഇടപാടുകൾ, ഇടപാടുകളുടെ ട്രാക്കിംഗ് ഉൾപ്പെടെയുള്ള നിരവധി സവിശേഷതകൾ 'ലുലു മണി' ആപ്ലിക്കേഷനിൽ ഉണ്ടായിരിക്കും. 2020 ഓടെ ധനവിനിമയ രംഗത്ത് മുപ്പത് ശതമാനം ഇടപാടുകളും ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ സാധ്യമാക്കുകയാണ് ലുലു എക്സ്ചേഞ്ചിെൻറ ലക്ഷ്യമെന്ന് അദീബ് അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
