Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ത്‍വ​യി​ൽ ലു​ലു...

സ​ത്‍വ​യി​ൽ ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ക​സ്റ്റ​മ​ർ എ​ൻ​ഗേ​ജ്മെൻറ്​ സെ​ന്‍റ​ർ

text_fields
bookmark_border
Lulu Financial Customer Engagement Center
cancel
camera_alt

ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്​​സ് ആ​ഗോ​ള​ത​ല​ത്തി​ലെ 350ാമ​ത്​ ക​സ്​​റ്റ​മ​ർ എ​ൻ​ഗേ​ജ്​​മെ​ന്‍റ്​ സെ​ന്‍റ​ർ​ ദു​ബൈ​യി​ലെ സ​ത്​​വ​യി​ൽ യു.​എ.​ഇ​യി​ലെ ഫി​ലി​പ്പീ​ൻ​സ്​ അം​ബാ​സ​ഡ​ർ അ​ൽ​ഫോ​ൻ​സോ ഫെ​ർ​ഡി​നാ​ൻ​ഡ് എ. ​വേ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്​​സ് ആ​ഗോ​ള​ത​ല​ത്തി​ലെ 350ാമ​ത്​ ക​സ്​​റ്റ​മ​ർ എ​ൻ​ഗേ​ജ്​​മെൻറ്​ സെ​ന്‍റ​ർ​ ദു​ബൈ​യി​ലെ സ​ത്​​വ​യി​ൽ ആ​രം​ഭി​ച്ചു. യു.​എ.​ഇ​യി​ലെ ഫി​ലി​പ്പീ​ൻ​സ്​ അം​ബാ​സ​ഡ​ർ അ​ൽ​ഫോ​ൻ​സോ ഫെ​ർ​ഡി​നാ​ൻ​ഡ് എ. ​വേ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ന്താ​രാ​ഷ്​​ട്ര ധ​ന​കാ​ര്യ സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ൽ വ​ള​ർ​ച്ച​യി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ് 350ാമ​ത് ക​സ്റ്റ​മ​ർ എ​ൻ​ഗേ​ജ്മെ​ന്‍റ്​ സെ​ന്‍റ​ർ എ​ന്ന് ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്​​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്​​സി​ന് കീ​ഴി​ലു​ള്ള യു.​എ.​ഇ ഡി​വി​ഷ​നാ​യ ലു​ലു എ​ക്സ്ചേ​ഞ്ചി​ന് കീ​ഴി​ലെ 135ാമ​ത്തെ ക​സ്റ്റ​മ​ർ എ​ൻ​ഗേ​ജ്മെ​ന്റ് സെ​ന്‍റ​റാ​ണ് സ​ത്‍വ​യി​ൽ തു​റ​ന്ന​ത്.

ക​സ്റ്റ​മ​ർ എ​ൻ​ഗേ​ജ്മെ​ന്‍റ്​​ സെൻറ​ർ വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കൊ​പ്പം ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ​ക്കും ഊ​ന്ന​ൽ ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​രീ​തി​യു​ടെ വി​ജ​യ​മാ​ണ് ക​മ്പ​നി​യു​ടെ വ​ള​ർ​ച്ച. 2009ൽ ​ആ​രം​ഭി​ച്ച ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്​​സ്​ പ​ത്തി​ല​ധി​കം​ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ്​​ സൊ​ല്യൂ​ഷ​നാ​യ ലു​ലു മ​ണി ആ​പ്പ് ഉ​ൾ​പ്പെ​ടെ സാ​മ്പ​ത്തി​ക സേ​വ​ന മേ​ഖ​ല​യി​ൽ ഡി​ജി​റ്റ​ൽ രം​ഗ​ത്തും ക​മ്പ​നി മു​ൻ​നി​ര​യി​ലാ​ണെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsLulu Financial Customer Engagement Center
News Summary - Lulu Financial Customer Engagement Center at Satwa
Next Story