റാസൽഖൈമ ഗലീല മാളിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു
text_fieldsറാസൽഖൈമ ഗലീല മാളിൽ ലുലു എക്സ്പ്രസ് സ്റ്റോർ റാസൽഖൈമ കിരീടാവകാശിയുടെ ഓഫിസ് ഡയറക്ടർ ശൈഖ് അർഹാമ ബിൻ സൗദ് ബിൻ ഖാലിദ് അൽ ഖാസിമി ഉദ്ഘാടനംചെയ്യുന്നു
റാസൽഖൈമ: നഗരാതിർത്തികളിലേക്കും റീട്ടെയ്ൽ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി റാസൽഖൈമ ഗലീല മാളിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ റാസൽഖൈമ കിരീടാവകാശിയുടെ ഓഫിസ് ഡയറക്ടർ ശൈഖ് അർഹാമ ബിൻ സൗദ് ബിൻ ഖാലിദ് അൽ ഖാസിമി ലുലു എക്സ്പ്രസിന്റെ ഉദ്ഘാടനം നിർവഹിച്ചു. നഗരാതിർത്തികളിലേക്കും റീട്ടെയ്ൽ സേവനം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് റാസൽഖൈമ ഗലീല മാളിൽ ലുലു എക്സ്പ്രസ് സ്റ്റോറെന്ന് എം.എ. യൂസഫലി വ്യക്തമാക്കി. കൂടുതൽ മേഖലകളിലേക്ക് റീട്ടെയ്ൽ സാന്നിധ്യം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. റമദാൻകാലത്ത് ലുലു സ്റ്റോറുകളിൽ വിലവർധന ഉണ്ടാകില്ലെന്നും മികച്ച വിലസ്ഥിരത ഉറപ്പാക്കിയിട്ടുണ്ടെന്നും എം.എ. യൂസഫലി കൂട്ടിച്ചേർത്തു.
കുറഞ്ഞ നിരക്കിൽ മികച്ച ഉൽപന്നങ്ങൾ എല്ലാ ലുലു സ്റ്റോറുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഏറ്റവും മികച്ച റമദാൻ ഷോപ്പിങ് കാലമാണ് ഉപഭോക്താക്കൾക്ക് ലുലു നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
19,200 സ്ക്വയർ ഫീറ്റിലുള്ള ലുലു എക്സ്പ്രസ് സ്റ്റോറിൽ ദൈനംദിന ഉൽപന്നങ്ങളുടെ മികച്ച ശേഖരമാണ് ഉള്ളത്. ഗ്രോസറി, ഫ്രഷ് ഫുഡ്, ബേക്കറി, റോസ്റ്ററി, പഴം പച്ചക്കറി, ബ്യൂട്ടി പ്രൊഡക്ട് തുടങ്ങിയവ അടക്കം മികച്ച നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് മികച്ച ഓഫറുകളും ഉണ്ട്.
ഷോപ്പിങ് സുഗമമാക്കാൻ സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ, മികച്ച പാർക്കിങ് ഏരിയയും സജ്ജമാണ്. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ അഷറഫ് അലി എം.എ, ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ സലിം എം.എ, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ ഷാബു അബ്ദുൽ മജീദ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

