ഷാർജ ദൈദിൽ ലുലു എക്സ്പ്രസ് മാർക്കറ്റ് തുറന്നു
text_fieldsഷാർജ ദൈദിൽ തുറന്ന ലുലു ഗ്രൂപ്പിന്‍റെ എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് ദൈദ് മുനിസിപ്പാലിറ്റി ഡയറക്ടർ അലി മുസാബ അൽ തുനൈജി സന്ദർശിക്കുന്നു. ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി, ഡയറക്ടർ എം.എ. സലിം, റീജനൽ ഡയറക്ടർ നൗഷാദ് അലി തുടങ്ങിയവർ സമീപം
ഷാർജ: ലുലു ഗ്രൂപ്പിന്‍റെ എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് ഷാർജയിലെ ദൈദിൽ പ്രവർത്തനം ആരംഭിച്ചു. ദൈദ് മുനിസിപ്പാലിറ്റി ഡയറക്ടർ അലി മുസാബ അൽതുനൈജിയാണ് അൽ ദൈദ് മാളിലെ ലുലു സ്റ്റോർ ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി, ഡയറക്ടർ എം.എ. സലിം, റീജനൽ ഡയറക്ടർ നൗഷാദ് അലി എന്നിവരും സംബന്ധിച്ചു.
ഉന്നത ഗുണനിലവാരമുള്ള ഫ്രഷ് ഉൽപന്നങ്ങൾ മിതമായ വിലക്കും ആയാസരഹിതമായും ദൂരസ്ഥലങ്ങളിലുള്ള ഉപഭോക്താക്കൾക്ക് എത്തിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ദൈദ് എക്സ്പ്രസ് സ്റ്റോർ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

