ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് അബൂദബിയിൽ തുറന്നു
text_fieldsഅബൂദബിയിൽ ലുലുവിെൻറ എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് ഉദ്ഘാടനത്തിന് ശേഷം അബൂദബി നാഷനൽ എക്സിബിഷൻ സെൻറർ ഡയറക്ടർ അഹ്മദ് അൽ മൻസൂരി ഷോപ് സന്ദർശിക്കുന്നു
അബൂദബി: അബൂദബിയിൽ ലുലുവിെൻറ എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് തുറന്നു.അബൂദബി കാപ്പിറ്റൽ സെൻററിലാണ് ലുലുവിെൻറ 210ാം ഷോപ് തുറന്നത്. അബൂദബി നാഷനൽ എക്സിബിഷൻ സെൻറർ ഡയറക്ടർ അഹ്മദ് അൽ മൻസൂരി ഉദ്ഘാടനം നിർവഹിച്ചു.
പലചരക്ക്, പഴങ്ങൾ, പച്ചക്കറി, പാൽ ഉൽപന്നങ്ങൾ, കോഴി, ഇറച്ചി, മത്സ്യം, ഗാർഹികോപകരണങ്ങൾ, സ്റ്റേഷനറി, ഇലക്‌ട്രോണിക്‌സ് തുടങ്ങിയവയെല്ലം പുതിയ ഫ്രഷ് മാർക്കറ്റിൽ ലഭ്യമാണ്. ലുലു ഗ്രൂപ് സി.ഇ.ഒ സയ്ഫീ രൂപവാല, എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

