ലുലു എക്സ്ചേഞ്ച് സെൻഡ് ആൻഡ് വിൻ പ്രമോഷന് സമാപനം
text_fieldsലുലു എക്സ്ചേഞ്ച് സെൻഡ് ആൻഡ് വിൻ വിജയികളെ
പ്രഖ്യാപിക്കുന്ന ചടങ്ങ്
അബൂദബി: ലുലു എക്സ്ചേഞ്ചിന്റെ ഈ വർഷത്തെ ഏറ്റവും വലിയ പ്രൊമോഷനൽ കാമ്പയിൻ ‘സെൻഡ് ആൻഡ് വിൻ 2025’ സമാപിച്ചു. ലുലു എക്സ്ചേഞ്ച് അൽ വഹ്ദ ബ്രാഞ്ചിൽ നടന്ന മെഗാ നറുക്കെടുപ്പോടെയാണ് സമാപനം.
2025 ആഗസ്റ്റ് 25 മുതൽ നവംബർ 22 വരെ നീണ്ടുനിന്ന കാമ്പയിനിൽ മഹി ഖൂരി ഓട്ടോമോട്ടിവ്, കോംടെക് ഗോൾഡ് എന്നിവരും പങ്കാളികളായിരുന്നു. കാമ്പയിൻ കാലയളവിൽ ലുലു എക്സ്ചേഞ്ച് വഴിയോ ലുലു മണി ആപ് മുഖേനയോ ആദ്യമായി പണം അയച്ച ഉപഭോക്താവിന് ഡോങ്ഫെങ് ഷൈൻ സെഡാൻ സമ്മാനമായി ലഭിച്ചു.
മറ്റ് എല്ലാ ഇടപാടുകളും കോംടെക് ഗോൾഡിന്റെ ഒരു കിലോഗ്രാം വരെയുള്ള സ്വർണം സമ്മാനമായി നൽകുന്ന ഒന്നിലധികം നറുക്കെടുപ്പുകളുടെ പ്രവേശനത്തിലേക്കുള്ള യോഗ്യതയുമായി. ഇതിലൂടെ ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നേടാനുള്ള കൂടുതൽ അവസരം ലഭിക്കും.
കാമ്പയിനിൽ ഏറ്റവും വലിയ സമ്മാനമായ ഡോങ്ഫെങ് മേയ്ജ് എസ്.യുവിക്കായുള്ള ഗ്രാൻഡ് മെഗാ നറുക്കെടുപ്പാണ് സമാപനത്തോടനുബന്ധിച്ച് നടന്നത്. ബംബർ സമ്മാനമായ ഡോങ്ഫെങ് മേയ്ജ് എസ്.യു.വി കാറിന് അജയ് ചൗഹാൻ അർഹനായി. ഡോങ്ഫെങ് ഷൈൻ വിജയിയായി ഫരീദ നമുഗെർവയും തെരഞ്ഞെടുക്കപ്പെട്ടു. കോംടെക് ഗോൾഡ് വിജയികൾക്ക് 10 ഗ്രാം വീതം സ്വർണം സമ്മാനമായി നൽകി. ഡോങ്ഫെങ് മോട്ടോഴ്സിന്റെയും കോംടെക് ഗോൾഡിന്റെയും പിന്തുണ കാമ്പയിനിന്റെ വിജയത്തിൽ നിർണായകമായതായി ലുലു എക്സ്ചേഞ്ച് സി.ഇ.ഒ തമ്പി സുദർശനൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

