സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ ബോധവത്കരണവുമായി ലുലു എക്സ്ചേഞ്ച്
text_fieldsലുലു എക്സ്ചേഞ്ച് നടത്തിയ ബോധവത്കരണ പരിപാടി
ദുബൈ: യു.എ.ഇയിലെ പ്രമുഖ ധന വിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ചും ക്രോ യു.എ.ഇയും സംയുക്തമായി സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഉപയോക്തൃ സംരക്ഷണ ബോധവത്കരണ പരിപാടി നടത്തി. യു.എ.ഇയിലെ ഡി.എൻ.എഫ്.ബി.പി മേഖലയിൽനിന്നുള്ള 500ലധികം പ്രഫഷണലുകൾ പരിപാടിയിൽ പങ്കെടുത്തു. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പുതിയ നിയമങ്ങളെക്കുറിച്ചും വഴികളെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവെക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. എ.എം.എൽ/സി.എഫ്.ടി പരിശീലനം, പാനൽ ചർച്ച, ഉപയോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള ഓറിയന്റേഷൻ എന്നിവ പരിപാടിയിൽ സംഘടിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ രംഗത്തെ പ്രമുഖ വിദഗ്ധർ ക്ലാസെടുത്തു. പങ്കെടുത്തവർക്ക് ക്രോ യു.എ.ഇ അക്കാദമിയുടെ സർട്ടിഫിക്കറ്റുകൾ നൽകി. സാമ്പത്തിക മേഖലയുടെ സമഗ്രത സംരക്ഷിക്കുകയും ഉപയോക്താക്കളുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്യുക എന്നത് വലിയ ഉത്തരവാദിത്തമായി ഞങ്ങൾ കാണുന്നതായി ലുലു എക്സ്ചേഞ്ച് യു.എ.ഇ സി.ഇ.ഒ തമ്പി സുദർശനൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

