Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷ്യോൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കി ലുലു

text_fields
bookmark_border
ഭക്ഷ്യോൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കി ലുലു
cancel
camera_alt

ലുലു ഹൈപ്പർമാർക്കറ്റിൽ പെരുന്നാൾ ഷോപ്പിങ്​ നടത്തുന്നവർ

ദുബൈ: യു.എ.ഇ വിപണികളിൽ ചെറിയ പെരുന്നാൾ ഷോപ്പിങ് സജീവമായി. ഭക്ഷ്യോത്പന്നങ്ങൾ മാത്രമല്ല, പുത്തൻ വസ്ത്രങ്ങൾ ഉൾപ്പടെ വാങ്ങി പെരുന്നാളിന് ഒരുങ്ങുകയാണ് ഏവരും.

ചെറിയ പെരുന്നാളിന് വിലസ്ഥിരത ഉറപ്പാക്കിയും ആവശ്യസാധനങ്ങൾ സു​ഗമമായി ലഭ്യമാക്കിയും പ്രവാസികൾക്ക് ആത്മവിശ്വാസം പകരുകയാണ് ലുലു. കുറഞ്ഞ നിരക്കിലാണ് ഉത്പന്നങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. പ്രത്യേക കാർ​ഗോ വിമാനങ്ങളിലും കപ്പലുകളിലുമായി ഇന്ത്യ ഉൾപ്പടെ ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ ലുലു യു.എ.ഇയിലേക്ക് എത്തിക്കുന്നു.

ഉത്പന്നങ്ങളുടെ മികച്ച സാന്നിധ്യമാണ് ലുലു സ്റ്റോറുകളിലുള്ളത്. വസ്ത്രശേഖരങ്ങൾ, ഫാഷൻ - ബേബി അക്സസറീസ് തുടങ്ങിയവക്കായി ഹാഫ് പേ ബാക്ക് അടക്കം മികച്ച ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

കൂടാതെ, ​​ഗൃഹോപകരണങ്ങൾ, മൊബൈൽ, ഇലക്​ട്രോണിക്​ എന്നിവക്ക്​ മികച്ച നിരക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. ലുലുവിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഉപഭോക്താക്കളുടെ മികച്ച സാന്നിധ്യമാണ് ഉള്ളത്. ഓൺലൈൻ പർച്ചേസുകൾക്ക് മികച്ച ഓഫറുകളും ബാങ്ക് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lulu ensures availability of food products
Next Story