Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലുലു ജീവനക്കാരൻ അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
ലുലു ജീവനക്കാരൻ അബൂദബിയിൽ നിര്യാതനായി
cancel

അബൂദബി: ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ മാർക്കറ്റിങ്​ വിഭാഗം പ്രൂഫ് റീഡർ തൃശ്ശൂർ ചാമക്കാല സ്വദേശി ടി.എ. ശശി (55) ഹൃദയസ്തംഭനം മൂലം അബൂദബിയിൽ നിര്യാതനായി. കവിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു. ആനുകാലികങ്ങളിൽ കവിതകൾ എഴുതിയിരുന്ന ശശിയുടെ 'ചിരിച്ചോടും മത്സ്യങ്ങളെ' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു.

ലുലു ഗ്രൂപ്പിൽ കഴിഞ്ഞ രണ്ട് ദശാബ്​ദമായി ജോലി ചെയ്യുന്നു. കേരള വാട്ടർ അതോരിറ്റിയിൽ അസിറ്റൻറ് എൻജിനീയറായ സിന്ധു ആണ് ഭാര്യ. തീർത്ഥു, അമൃത് എന്നിവർ മക്കളാണ്.

ലുലു ഗ്രൂപ്പിൽ നടന്ന അനുശോചന യോഗത്തിൽ മാർക്കറ്റിംഗ് ആൻഡ്​ കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകനായ ടി.പി. ഗംഗാധരൻ ശശിയുടെ കാവ്യജീവിതത്തെ അനുസ്മരിച്ചു. മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്​കരിക്കുമെന്ന്​ നന്ദകുമാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lulu employee dies in Abu Dhabi
Next Story