1627 കോടി രൂപയുടെ ഡിവിഡന്‍റ് പ്രഖ്യാപിച്ച് ലുലു
text_fieldsഅബൂദബിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി നിക്ഷേപകർക്ക് ഡിവിഡന്‍റ്
പ്രഖ്യാപിക്കുന്നു
അബൂദബി: ലുലു റീട്ടെയ്ൽ ഹോൾഡിങ്ങ്സിന്‍റെ രണ്ടാമത് വാർഷിക യോഗത്തിൽ നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനം. ലുലു ഓഹരി ഉടമകൾക്ക് 2025 സാമ്പത്തിക വർഷത്തിൽ 1627 കോടി രൂപയുടെ (723 ദശലക്ഷം ദിർഹം) ഡിവിഡന്‍റ് നൽകും. അബൂദബിയിൽ ചേർന്ന വാർഷിക പൊതുയോഗമാണ് (എ.ജി.എം) തീരുമാനം അംഗീകരിച്ചത്. 2025 സാമ്പത്തിക വർഷത്തിലെ അവസാന രണ്ട് പാതങ്ങളിലേതായി 923 കോടി രൂപയുടെ (361.5 ദശലക്ഷം ദിർഹം) ഡിവിഡന്‍റ് നൽകാനും തീരുമാനമായി. ജി.സി.സിയിലെ വിപുലമായ പദ്ധതികളും മികച്ച വിൽപ്പനനേട്ടവും ഡിജിറ്റൽ ഇ കൊമേഴ്സ് രംഗത്തെ ഉയർന്ന വളർച്ചാനിരക്കും നേട്ടത്തിന് വേഗത പകർന്നു. 2025 സാമ്പത്തിക വർഷത്തിൽ 7.9 ശതകോടി ഡോളറിന്‍റെ വരുമാനം നേടി.
4.1 ശതമാനത്തിന്‍റെ വർധനവാണുണ്ടായത്. ദീർഘകാല അടിസ്ഥാനത്തിലുള്ള സുസ്ഥിരമായ വളർച്ചാനിരക്കും മികച്ച നിക്ഷേപക പങ്കാളിത്തവുമാണ് നേട്ടത്തിന് വേഗത പകർന്നതെന്നും നിക്ഷപേകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. മെയ് ഒന്നിനാണ് ലുലു റീട്ടെയ്ൽ എക്സ്-ഡിവിഡന്‍റ് തീയതി. മെയ് 23ന് ഡിവിഡന്‍റ് വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

