Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലു​ലു 2.0: അ​തി​വേ​​ഗ...

ലു​ലു 2.0: അ​തി​വേ​​ഗ ഡി​ജി​റ്റ​ൽ റീ​ട്ടെ​യി​ൽ സേ​വ​ന​വു​മാ​യി ലു​ലു

text_fields
bookmark_border
ലു​ലു 2.0: അ​തി​വേ​​ഗ ഡി​ജി​റ്റ​ൽ റീ​ട്ടെ​യി​ൽ സേ​വ​ന​വു​മാ​യി ലു​ലു
cancel
camera_alt

ന​വീ​ക​രി​ച്ച ലു​ലു ആ​പ്​ വ​ഴി​യു​ള്ള ആ​ദ്യ ഡെ​ലി​വ​റി ലു​ലു ​ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി കൈ​മാ​റു​ന്നു

Listen to this Article

ദു​​ബൈ: റീ​ട്ടെ​യി​ൽ ഇ ​കൊ​മേ​ഴ്സ് രം​​ഗ​ത്ത് ഡി​ജി​റ്റ​ൽ, എ.​ഐ റീ​ട്ടെ​യി​ൽ അ​പ്ഡേ​ഷ​നു​മാ​യി ലു​ലു. ഉ​പ​ഭോ​ക്താ​ക​ൾ​ക്ക് അ​തി​വേ​​ഗ​ത്തി​ൽ വി​ര​ൽ​തു​മ്പി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ഡി​ജി​റ്റ​ൽ - ഒ​മ്നി​ചാ​ന​ൽ ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ ഓ​ഫി​സ് ദു​ബൈ​യി​ൽ തു​റ​ന്നു. ലു​ലു ​ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി ഓ​ഫി​സി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ മി​ക​വോ​ടെ ഏ​റ്റ​വും വേ​​ഗ​ത്തി​ലു​ള്ള ഡി​ജി​റ്റ​ൽ റീ​ട്ടെ​യി​ൽ സേ​വ​നം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക​യാ​ണ് ലു​ലു​വെ​ന്ന് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി വ്യ​ക്ത​മാ​ക്കി.

കൂ​ടു​ത​ൽ സ്മാ​ർ​ട്ടാ​യ റീ​ട്ടെ​യി​ൽ സേ​വ​ന​മാ​ണ് ലു​ലു ഉ​റ​പ്പാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​എ.​ഐ അ​ട​ക്ക​മു​ള്ള നൂ​ത​ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളും റി​യ​ൽ​ടൈം ടെ​ക്നോ​ള​ജി അ​പ്​​ഗ്ര​ഡേ​ഷ​നി​ലൂ​ടെ​യും മി​ക​ച്ച ഓ​ൺ​ലൈ​ൻ റീ​ട്ടെ​യി​ൽ സേ​വ​നം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. മി​ക​ച്ച പ്ര​ഫ​ഷ​ന​ൽ സം​ഘ​മാ​ണ് ലു​ലു​വി​ന്റെ ഡി​ജി​റ്റ​ൽ ഒ​മ്നി​ചാ​ന​ൽ പ്ര​വ​ർ​ത്ത​നം ന​യി​ക്കു​ക. കൂ​ടാ​തെ ലു​ലു​വി​ന്റെ ഫി​നാ​ൻ​ഷ്യ​ൽ റെ​മി​റ്റ​ൻ​സ് പ്ലാ​റ്റ്ഫോ​മാ​യ ലു​ലു മ​ണി​യും മി​ക​ച്ച സേ​വ​ന​മാ​ണ് ന​ൽ​കു​ക.

ലു​ലു ​സി.​ഇ.​ഒ സെ​യ്ഫി രൂ​പാ​വാ​ല, എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ഷ​റ​ഫ് അ​ലി എം.​എ, സി.​ഒ.​ഒ ആ​ൻ​ഡ് സ്ട്രാ​റ്റ​ജി ഓ​ഫി​സ​ർ സ​ലിം വി.​ഐ, ​ഗ്ലോ​ബ​ൽ ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ സ​ലിം എം.​എ, ഷാ​ബു അ​ബ്ദു​ൽ മ​ജീ​ദ്, ഓ​മ്‌​നി​ചാ​ന​ൽ ഹെ​ഡ് യേ​ശു യാ​ർ​ല​ഗ​ദ്ദ, മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​ർ, ചീ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ മു​ഹ​മ്മ​ദ് അ​നീ​ഷ് തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsluluE-CommercegulfUAE
News Summary - Lulu 2.0: Lulu with high-speed digital retail service
Next Story