Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലൂക മോഡ്രിച്ചും...

ലൂക മോഡ്രിച്ചും അന്തോണി ജോഷ്വയും എത്തും

text_fields
bookmark_border
ലൂക മോഡ്രിച്ചും അന്തോണി ജോഷ്വയും എത്തും
cancel
camera_alt

ലൂക മോഡ്രിച്ച്​, അന്തോണി ജോഷ്വ

ദുബൈ: എക്​സ്​പോ 2020ന്​​ ആവേശം പകരാൻ കൂടുതൽ കായിക താരങ്ങൾ എത്തുന്നു. ഫുട്​ബാൾ താരം ലൂക മോഡ്രിച്ചും ബോക്​സർ അന്തോണി ജോഷ്വയും എത്തുമെന്നതാണ്​ ഒടുവിലത്തെ അറിയിപ്പ്​. ഐ.പി.എൽ ടീം രാജസ്​ഥാൻ റോയൽസ്​, ഫുട്​ബാൾ ടീമുകളായ മാഞ്ചസ്​റ്റർ സിറ്റി, എ.സി മിലാൻ എന്നിവരുമായി കരാർ ഒപ്പുവെച്ചതിനു​ പിന്നാലെയാണ്​ കൂടുതൽ താരങ്ങളെ എത്തിക്കുന്നത്​. വിവിധ രാജ്യങ്ങൾ തങ്ങളുടെ പവിലിയനുകളുടെ പ്രതിനിധികളായാണ്​ താരങ്ങളെ ഇറക്കുന്നത്​. ക്രൊയേഷ്യയുടെ പ്രതിനിധിയായാണ്​ ലൂക മോഡ്രിച്​ എത്തുന്നത്​. ഒപ്പം മുൻ ലോക വിംബിൾഡൺ ചാമ്പ്യൻ ഗൊരാൻ ഇവാനിസെവിച്ചും ഉണ്ടായിരിക്കും. ബ്രിട്ടീഷ്​ പൗരനായ അന്തോണി ജോഷ്വ നൈജീരിയൻ പവിലിയനിലാണ്​ ആഘോഷം സംഘടിപ്പിക്കുക. ജോഷ്വയുടെ മാതാപിതാക്കൾ നൈജീരിയക്കാരാണ്​. താരങ്ങളെ കാണാനുള്ള അവസരം സന്ദർശകർക്കുമുണ്ടാകും. ഇ​തിനു​ പുറമെ, പ്രദർശന മത്സരങ്ങളും കായിക പരിപാടികളും ഉണ്ടാകും. കായിക, ഫിറ്റ്​നസ്​ മേഖലക്കായി 54,000 ചതുരശ്ര മീറ്ററാണ്​ എക്​സ്​പോയിൽ മാറ്റിവെച്ചിരിക്കുന്നത്​. ബാസ്​കറ്റ്​ബാൾ, വോളിബാൾ, ടെന്നിസ്​, നെറ്റ്​ബാൾ എന്നിവക്കായുള്ള സൗകര്യം ഇവിടെയുണ്ട്​. നവംബർ 19ന്​ എക്​സ്​പോ റൺ സംഘടിപ്പിക്കുന്നുണ്ട്​. 10, അഞ്ച്​, മൂന്ന്​ കിലോമീറ്റർ വീതമുള്ള ഓട്ടത്തിൽ പൊതുജനങ്ങൾക്കും പ​ങ്കെടുക്കാം. ദുബൈ സ്​പോർട്​സ്​ കൗൺസിലി​െൻറ ദുബൈ ഫിറ്റ്​നസ്​ ചലഞ്ചിനോടനുബന്ധിച്ചാണ്​ എക്​സ്​പോ റൺ സംഘടിപ്പിക്കുന്നത്​.

ദുബൈ ഫിറ്റ്​നസ്​ ചലഞ്ച്​ ലോഞ്ച്​ ചെയ്യുന്നതും എക്​സ്​പോ സൈറ്റിലായിരിക്കും. ലോകപ്രശസ്​ത ബാസ്​കറ്റ്ബാൾ ടീം ഹാർലെം ​േഗ്ലാബെട്രോ​ട്ടേഴ്​സും ലോഞ്ചിങ്ങിൽ പ​ങ്കെടുക്കും​. ആസ്​ട്രേലിയയുടെയും ന്യൂസിലൻഡി​െൻറയും നേതൃത്വത്തിൽ നൂറോളം കായിക പരിപാടികൾ സംഘടിപ്പിക്കും.അഞ്ചു​ മുതൽ 14 വരെ വയസ്സുള്ളവർക്കായി ഇറ്റലി ശിൽപശാലകൾ നടത്തും. ദേശീയ ഒളിമ്പിക്​ ഫെഡറേഷ​െൻറ നേതൃത്വത്തിലായിരിക്കും ശിൽപശാല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Expo 2021
News Summary - Luka Modric and Anthony Joshua will arrive
Next Story