Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'ലൂസി'യെ കാണാം...

'ലൂസി'യെ കാണാം ഇത്യോപ്യൻ പവലിയനിൽ

text_fields
bookmark_border
ലൂസിയെ കാണാം ഇത്യോപ്യൻ പവലിയനിൽ
cancel

'അവസരങ്ങളുടെയും ഉത്ഭവത്തി​െൻറയും നാട്​' എന്നാണ്​ എക്​സ്​പോ 2020ലെ ഇത്യോപ്യൻ പവലിയ​െൻറ തീം.

ഇത്​ വെറുതെയാവില്ലെന്ന്​ തെളിയിച്ചായിരിക്കും ഇത്യോപ്യക്കാരുടെ വരവ്​.

രാജ്യത്തി​െൻറ സംസ്​കാരവും ചരിത്രവും ലോകത്തിന്​ മുന്നിൽ സമർപ്പിക്കുന്നതിനൊപ്പം പുതുതലമുറക്ക്​ മുന്നിൽ അവസരങ്ങളുടെ വാതായനങ്ങൾ തുറക്കാനും പവലിയൻ ലക്ഷ്യമിടുന്നു. ഇതിലെല്ലാമുപരി ഇത്യോപ്യൻ പവലിയനെ ശ്രദ്ധേയമാക്കുന്നത്​ 'ലൂസി' ആയിരിക്കും. 31 വർഷം മുമ്പ്​​ ഇത്യോപ്യയിലെ അവാഷ്​ താഴ്​വരയിൽനിന്ന്​ കണ്ടെത്തിയ ആസ്​ട്രലോപിത്തേക്കസ് അഫാറെൻസിസ് അസ്ഥികൂടമാണ്​ ലൂസി. ഇതി​െൻറ തനിപ്പകർപ്പ്​ ഇക്കുറി എക്​സ്​പോയിലുണ്ടാകും.

ഏറ്റവും പൂർവിക മനുഷ്യഗണത്തിൽപെട്ടതാണ്​ ഈ അസ്​ഥികൂടമെന്നാണ്​ വിലയിരുത്തൽ. 1974 നവംബർ 24നാണ്​ ഇത്​ കണ്ടെത്തിയത്​. എക്​സ്​പോയുടെ ആറ്​ മാസവും ലൂസി ഇവിടെയുണ്ടാകും. ഇത്യോപ്യയുടെ സമ്പന്നമായ പൈതൃകത്തിൽ ശ്ര​ദ്ധ കേന്ദ്രീകരിക്കുന്നതാവും ഇത്യോപ്യൻ​ പവലിയ​നെന്ന്​ കമീഷണർ ജനറലും വ്യവസായ സഹമന്ത്രിയുമായ മെസ്​ഗനു അർഗ മോച്ച്​ പറഞ്ഞു.

രാജ്യത്തി​െൻറ പ്രകൃതിവിഭവങ്ങൾ, വ്യവസായം, ഡിജിറ്റൽ സമ്പദ്​ വ്യവസ്ഥ, സാംസ്കാരിക വൈവിധ്യം, പ്രകൃതി എന്നിവയുടെ നൂതനമായ വികസനം പ്രദർശിപ്പിക്കും. രാജ്യത്തി​െൻറ മിഷൻ 2045ലേക്കുള്ള ചുവടുവെപ്പുകൂടിയായിരിക്കും പവലിയൻ. ഇത്യോപ്യയുടെ പ്രശസ്തി വർധിപ്പിക്കുന്ന അവസരമായി എക്​സ്​പോയെ വിനിയോഗിക്കും. വ്യാപാരം, വാണിജ്യം, ടൂറിസം, നിക്ഷേപം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ നല്ലഭാവി രൂപപ്പെടുത്തുന്നതിൽ പവലിയൻ പങ്കുവഹിക്കും.

യു.എ.ഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും എക്​സ്​പോ ഉപകരിക്കുമെന്നാണ്​ പ്രതീക്ഷയെന്നും അർഗ മോച്ച്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expo2020Ethiopian pavilion
News Summary - Lucy can be seen in the Ethiopian pavilion
Next Story