Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹംദാന്‍ സ്ട്രീറ്റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം

text_fields
bookmark_border
* അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന്​ മുന്നറിയിപ്പ്​
ഹംദാന്‍ സ്ട്രീറ്റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം
cancel

അബൂദബി: ഹംദാന്‍ സ്ട്രീറ്റിലെ കെട്ടിടത്തില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി അണച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 12.09ഓടെയാണ് സിവില്‍ ഡിഫന്‍സ് അതോറിറ്റിക്ക് അറിയിപ്പ് ലഭിക്കുന്നത്.

ഉടന്‍ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് കുതിക്കുകയും മുന്‍കരുതലെന്ന നിലക്ക് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. ഉടന്‍ തീ കെടുത്താന്‍ കഴിഞ്ഞതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ലെന്നും വളരെ ചെറിയ കേടുപാടുകളെ സംഭവിച്ചുള്ളൂവെന്നും അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു. അതേസമയം, തീപിടിത്തവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വാര്‍ത്തകള്‍ക്കായി ഔദ്യോഗിക വൃത്തങ്ങളെ ആശ്രയിക്കണമെന്നും സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - LPG cylinder explodes and catches fire on Hamdan Street
Next Story