Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅഞ്ച്​ ഫെഡറൽ...

അഞ്ച്​ ഫെഡറൽ വകുപ്പുകൾക്ക്​  മുന്നറിയിപ്പ്​

text_fields
bookmark_border
അഞ്ച്​ ഫെഡറൽ വകുപ്പുകൾക്ക്​  മുന്നറിയിപ്പ്​
cancel

ദുബൈ: ഉദ്യോഗസ്​ഥ സംതൃപ്​തിയിലെ മോശം പ്രകടനത്തിന്​ ഫെഡറൽ സർക്കാർ വകുപ്പുകൾക്ക്​ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം മുന്നറിയിപ്പ്​ നൽകി. ഉദ്യോഗസ്​ഥ സംതൃപ്​തി 60 ശതമാനത്തിൽ കുറഞ്ഞ അഞ്ച്​ വകുപ്പുക​ൾക്കെതിരെയാണ്​ അദ്ദേഹം ട്വിറ്ററിൽ താക്കീത്​ നൽകിയത്​.

മൊത്തം 40 വകുപ്പുകളു​െട പ്രവർത്തനങ്ങൾ ശൈഖ്​ മുഹമ്മദ്​ വിലയിരുത്തി. ഇതിൽ ചില വകുപ്പുകൾ 93 ശതമാനം ഉദ്യോഗസ്​ഥ സംതൃപ്​തി കൈവരിച്ചിട്ടുണ്ട്​.
ഉപഭോക്​താക്കളുടെ സംതൃപ്​തിക്ക്​ ഉദ്യോഗസ്​ഥ സംതൃപ്​തി പരമ പ്രധാനമാണെന്നിരിക്കെ​ 60 ശതമാനത്തിൽ കുറവ്​ സ്വീകാര്യമല്ലെന്ന്​ ദു​ൈബ ഭരണാധികാരി ട്വീറ്റ്​ ചെയ്​തു. ജോലി സാഹചര്യവും ഉദ്യോഗസ്​ഥ സംതൃപ്​തി നിലയും മെച്ചപ്പെടുത്താൻ വകുപ്പ്​ മാനേജർമാർക്ക്​ അദ്ദേഹം ആറ്​ മാസം സമയം അനുവദിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newssheikh mohamedlow satisfaction
News Summary - low satisfaction-sheikh mohamed-uae-uae news
Next Story