Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂനമർദം: വടക്കൻ മേഖലയിൽ ശക്തമായ മഴ

text_fields
bookmark_border
ന്യൂനമർദം: വടക്കൻ മേഖലയിൽ ശക്തമായ മഴ
cancel
camera_alt

മഴയിൽ വെള്ളം നിറഞ്ഞ വാദി ഷീസ്​ 

ഷാർജ: രാജ്യത്തിൻെറ വടക്കൻ മേഖലകളിൽ ശനിയാഴ്​ച പകൽ ശക്തമായ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എ) അറിയിച്ചു.

ന്യൂനമർദ ഫലമായാണ് മഴയും കാറ്റും എത്തിയത്. ശനിയാഴ്ച പകൽ 1.30ന് ഷാർജയുടെ ദാരയിലും ഷൗക്കയിലും മിതമായ മഴയോടെയായിരുന്നു തുടക്കം. പിന്നീട് റാസൽ ഖൈമയിലെ വാദി അൽ അജിലിയിലും ഫുജൈറയിലെ റഫറിലും കനത്തമഴ പെയ്​തു.

അൽ-ബിത്‌ന-മസാഫി റോഡ്, വാദി ഷീസ്, അൽ റാഫിസ അണക്കെട്ട്, മലീഹ കൽബ റോഡ് എന്നിവിടങ്ങളില​ും മഴ ലഭിച്ചു.റാസൽഖൈമയിലെ ജെബൽ ജെയ്​സിൽ ശനിയാഴ്​ച രാവിലെ 6.30ന് താപനില 24.9 ഡിഗ്രിയിലെത്തി. മഴയും പൊടിക്കാറ്റും തുടർ ദിവസങ്ങളിലും അനുഭവപ്പെടാൻ സാധ്യത ഉണ്ടെന്നും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.കാലാവസ്ഥ മേഘാവൃതമായി തുടരുന്നത് കണക്കിലെടുത്ത്, കടലിലും വാദികളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും മണിക്കൂറിൽ 15 മുതൽ 25 വരെ 40 കി.മീ. വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്നും എൻ.സി.എ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Low pressure: Heavy rainfall in the northern region
Next Story