Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസികൾക്ക് വോട്ട്...

പ്രവാസികൾക്ക് വോട്ട് ചെയ്യാൻ കുറഞ്ഞ നിരക്കിൽ വിമാനയാത്ര

text_fields
bookmark_border
പ്രവാസികൾക്ക് വോട്ട് ചെയ്യാൻ കുറഞ്ഞ നിരക്കിൽ വിമാനയാത്ര
cancel

ദുബൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവാസി വോട്ടർമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ‘വോട്ട് ഫോർ കേരള’ എന്ന ലക്ഷ്യത്തോടെ കുറഞ്ഞ നിരക്കിൽ വിമാനയാത്രയൊരുക്കി ഇൻകാസ് യു.എ.ഇ നാഷണൽ കമ്മിറ്റി.

ഏപ്രിൽ ഒമ്പതിന്​ നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസകരമാകുന്ന രീതിയിലാണ് പദ്ധതി. തിരഞ്ഞെടുപ്പ് സമയത്തെ വിമാനക്കമ്പനികളുടെ അമിത നിരക്ക് വർധന പ്രവാസികൾക്ക് വലിയൊരു പ്രതിസന്ധിയാകാറുണ്ട്. ഇത് പരിഹരിക്കാനായി ഇൻകാസ് നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക യാത്രാ സൗകര്യങ്ങളാണ് ഏകോപിപ്പിക്കുന്നത്.

കൂടുതൽ യാത്രക്കാരുള്ള സെക്ടറുകളിൽ പ്രത്യേക ചാർട്ടേഡ് സർവീസുകൾ ലഭ്യമാക്കും. ഗ്രൂപ്പുകളായി എത്തുന്നവർക്ക് പ്രത്യേക മുൻഗണനയും ആനുകൂല്യങ്ങളും ലഭിക്കും. ജനാധിപത്യ പ്രക്രിയയിൽ പ്രവാസികളുടെ നിർണായകമായ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം നടപ്പിലാക്കുന്നതെന്ന് ഇൻകാസ് നാഷനൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് കൂടുതൽ യാത്രക്കാരുള്ള സെക്ടറുകളിലായിരിക്കും ഈ സൗകര്യം മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാക്കുക. വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോകാൻ താല്പര്യമുള്ളവർ https://forms.gle/2JmYqaUw2Yqu7FsDA എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി അതത് ജില്ലാ കമ്മിറ്റികളുമായോ ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റിയുമായോ ബന്ധപ്പെടാമെന്ന്​ നാഷനൽ കമ്മിറ്റി പ്രസിഡന്‍റ്​ സുനിൽ അസീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votenewsflightgulfUAEExpatriates
News Summary - Low-cost flights for expatriates to vote
Next Story