Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 8:09 AM IST Updated On
date_range 28 March 2019 8:09 AM ISTമുഹമ്മദ് ബിൻ റാശിദിെൻറ ‘ഫോർ ദ ലവ് ഒാഫ് ഹോഴ്സസ്’ പ്രകാശനം ചെയ്തു
text_fieldsbookmark_border
camera_alt?????? ? ?????? ?????? ?????????????? ????????????????????? ?????????? ?????????? ???? ???????? ????????? ??? ??????? ?????? ????????????????
ദുബൈ: കുതിരകളോടുള്ള അഭിനിവേശം വ്യക്തമാക്കുന്ന, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമ ന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം രചിച്ച കവിതകളുടെ സമാഹാരം ദുബൈ മീഡിയ ഒാഫിസ് പ്രകാശനം ചെയ്തു. അറബി, ഇംഗ്ലീഷ് ഭാഷകളിലുള്ള 18 കവിതകൾ ഉൾക്കൊള്ളുന്ന ‘ഫോർ ദ ലവ് ഒാഫ് ഹോഴ്സസ്’ എന്ന പുസ്തകമാണ് പുറത്തിറക്കിയത്. പ്രകാശന ചടങ്ങിൽ സഹമന്ത്രി സാറ ബിൻത് യൂസിഫ് ആൽ അമീരി, പോയട്രി അക്കാദമി ഒാഫ് ദ കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽസ് കമ്മിറ്റി അബൂദബി ഡയറക്ടർ സുൽത്താൻ ആൽ അമീമി തുടങ്ങിയവർ പെങ്കടുത്തു. 2019 അറബ് മീഡിയ ഫോറത്തിൽ പെങ്കടുക്കാനെത്തിയ കവികൾ, എഴുത്തുകാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പുസ്തകത്തിൽനിന്നുള്ള കവിതകൾ സാറ ബിൻത് യൂസിഫ് ആൽ അമീരി പ്രകാശന ചടങ്ങിൽ ആലപിച്ചു. മുഹമ്മദ് ബിൻ സായിദിന് കുതിരകളോടുള്ള സ്നേഹവും അഭിനിവേശവുമാണ് കവിതകളിൽ പ്രതിഫലിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.
പുസ്തകത്തിൽനിന്നുള്ള കവിതകൾ സാറ ബിൻത് യൂസിഫ് ആൽ അമീരി പ്രകാശന ചടങ്ങിൽ ആലപിച്ചു. മുഹമ്മദ് ബിൻ സായിദിന് കുതിരകളോടുള്ള സ്നേഹവും അഭിനിവേശവുമാണ് കവിതകളിൽ പ്രതിഫലിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
