ലൂവ്റെ: ഉദ്ഘാടന ദിനത്തിലെ ഒാൺൈലൻ ടിക്കറ്റുകൾ വിറ്റഴിഞ്ഞു
text_fieldsഅബൂദബി: ശനിയാഴ്ച തുറക്കുന്ന ലൂവ്റെ അബൂദബിയുടെ ഉദ്ഘാടന ദിനത്തിലേക്കുള്ള ഒാൺലൈൻ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. അതേസമയം ഉദ്ഘാടന ദിവസം ടിക്കറ്റുകൾ മ്യൂസിയം കൗണ്ടറിൽ ലഭ്യമാകും. ഒാൺലൈനിലും മ്യൂസിയം കൗണ്ടറിലും ഒരേ ടിക്കറ്റ് നിരക്കാണ്. എന്നാൽ, ഉദ്ഘാടന ദിവസത്തെ ഉയർന്ന ടിക്കറ്റ് വിൽപന കാരണം ശനിയാഴ്ചക്ക് ശേഷം മ്യൂസിയം സന്ദർശിക്കാനാണ് അധികൃതർ നിർദേശിക്കുന്നത്.
ശനിയാഴ്ച രാവിലെ പത്ത് മുതൽ മ്യൂസിയത്തിൽ എത്തുന്നവർക്ക് വാലറ്റ് സൗകര്യത്തോടെ പാർക്കിങ് ലഭ്യമാകും. മ്യൂസിയത്തിലെ കഫേയും ശനിയാഴ്ച തുറക്കും. മ്യൂസിയം ടിക്കറ്റുള്ളവർക്ക് മാത്രമേ കഫേയിലും പ്രവേശനം അനുവദിക്കൂ. മുതിർന്നവർക്ക് 60 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 13നും 22നും ഇടയിൽ പ്രായമുള്ളവർക്ക് 30 ദിർഹം മതി. 13 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. അംഗപരിമിയുള്ളവർക്ക് ഒരു സഹായിയോടൊപ്പം സൗജന്യ പ്രവേശനം അനുവദിക്കും.
ശനിയാഴ്ച മുതൽ സന്ദർശകർക്ക് 600 പ്രദർശന വസ്തുക്കൾ കാണാൻ സാധിക്കും. ഇതിൽ പകുതിയോളം ലൂവ്റെ അബൂദബിയുടെ സ്വന്തമാണ്. വായ്പ അടിസഥാനത്തിലാണ് ബാക്കി പകുതി പ്രദർശിപ്പിക്കുന്നത്.
വിൻസൻറ് വാൻഗോഗിെൻറ സെൽഫ് പോർട്രെയ്റ്റ്, പോൾ ഗാഗ്വിെൻറ ചിൽഡ്രൻ റെസ്ലിങ്, ലിയനാഡോ ഡാവിഞ്ചിയുടെ ലാ ബെല്ലെ ഫെറോണ്യേ തുടങ്ങിയ പ്രദർശനത്തിലുണ്ടാകും. ശനിയാഴ്ച സന്ദർശനം നടത്തുന്നവർക്ക് രാവിലെ പത്തിന് അൽ അയ്യാല പരമ്പരാഗത നൃത്തം, ഉച്ചക്ക് മൂന്നിന് സംഗീതജ്ഞരും വാദ്യക്കാരും നടത്തുന്ന പരേഡ് തുടങ്ങിയ പരിപാടികളും കാണാൻ സാധിക്കും. നവംബർ 14 വരെ വിനോദപരിപാടികൾ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
