ലൂയി ഫിലിപ്പ് ഷോറൂം ദേരയിൽ ആരംഭിച്ചു
text_fieldsലൂയി ഫിലിപ്പ് ഷോറൂം ദുബൈയിലെ സിറ്റി സെന്റർ ദേരയിൽ കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമനും ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ് പ്രസിഡന്റ് (പ്രീമിയം ബ്രാൻഡ്സ്) ജേക്കബ് ജോണും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡിന്റെ പ്രീമിയം ഫാഷൻ ബ്രാൻഡായ ലൂയി ഫിലിപ്പിന്റെ യു.എ.ഇയിലെ ആദ്യ എക്സ്ക്ലൂസിവ് ഷോറൂം ദുബൈയിലെ സിറ്റി സെന്റർ ദേരയിൽ ആരംഭിച്ചു.
കേരളത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ കല്യാൺ സിൽക്സുമായി സഹകരിച്ച് പ്രവർത്തനം തുടങ്ങിയ ഷോറൂമിന് 2000 ചതുരശ്ര അടി വിസ്തീർണമുണ്ട്. ലൂയി ഫിലിപ്പിന്റെ ഫോർമൽ, സെമി ഫോർമൽ വസ്ത്രങ്ങളും അനുബന്ധ വസ്തുക്കളും അടങ്ങിയ ഔട്ട്ലറ്റ് ഉപഭോക്താക്കൾക്ക് സംതൃപ്തി നിറഞ്ഞ ഷോപ്പിങ് അനുഭവം സമ്മാനിക്കുമെന്ന് ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ് പ്രസിഡന്റ് (പ്രീമിയം ബ്രാൻഡ്സ്) ജേക്കബ് ജോൺ പറഞ്ഞു. ലൂയി ഫിലിപ്പിനെ ദുബൈയിൽ എത്തിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. സമീപഭാവിയിൽ, മിഡിലീസ്റ്റിൽ ഉടനീളം ലൂയി ഫിലിപ്പിന്റെ എക്സ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്ലെറ്റുകൾ ആരംഭിക്കാൻ പദ്ധതിയുള്ളതായും അദ്ദേഹം പറഞ്ഞു.
ലൂയി ഫിലിപ്പുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു. രണ്ടു പ്രമുഖ ബ്രാൻഡുകൾ ഒരുമിക്കുന്നതോടെ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവത്തോടൊപ്പം ഗുണനിലവാരം ഉറപ്പുവരുത്താനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഷർട്ടുകൾ, ടീഷർട്ടുകൾ, ട്രൗസറുകൾ, സ്യൂട്ടുകൾ, ബ്ലേസറുകൾ, ആക്സസറികൾ തുടങ്ങി വിപുലമായ വാർഡ്രോബ് സ്റ്റേപ്പിൾസ് ഉൾപ്പെടുന്ന ലൂയി ഫിലിപ്പ് മെയിൻലൈൻ ശേഖരം ഈ സ്റ്റോറിലുണ്ടാകും. ആധുനിക ഡെനിം ഫാഷന്റെ ആരാധകർക്കായി, എൽ.പി. ജീൻസ്, ജീൻസുകൾ, ഷർട്ടുകൾ, ടീഷർട്ടുകൾ എന്നിവയുടെ വൻനിര വാഗ്ദാനം ചെയ്യുന്നു.

