ജ്വല്ലറി വ്യവസായ ലോകത്തിന് തീരാനഷ്ടം-മലബാർ ഗ്രൂപ്
text_fieldsദുബൈ: യു.എ.ഇയിലെ ഇന്ത്യൻ ജ്വല്ലേഴ്സ് കമ്യൂണിറ്റിയിലെ അംഗവും ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ് (ഡി.ജി.ജെ.ജി) ചെയർമാനുമായ സണ്ണി ചിറ്റിലപ്പിള്ളിയുടെ വിയോഗം ജ്വല്ലറി വ്യവസായ ലോകത്തിന് തീരാനഷ്ടമാണെന്ന് മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി. അബ്ദുസലാം പറഞ്ഞു.
യു.എ.ഇയിൽ ബിസിനസ് സ്ഥാപിച്ച മുൻനിര ജ്വല്ലറി വ്യവസായികളിൽ ഒരാളാണ് സണ്ണി. വ്യവസായത്തെ രൂപപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആഭരണ വ്യവസായത്തിന് നൽകിയ സംഭാവനകളും മികവിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും അനേകർക്ക് പ്രചോദനമായിട്ടുണ്ട്. സണ്ണിയുടെ വിയോഗം സഹപ്രവർത്തകർക്കും സമൂഹത്തിനും വലിയ നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.