Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനഷ്ടം വിലയിരുത്തൽ...

നഷ്ടം വിലയിരുത്തൽ തുടങ്ങി

text_fields
bookmark_border
cleaning
cancel
camera_alt

രാ​ത്രി വൈ​കി​യും റോ​ഡി​ലെ ത​ട​സ്സ​ങ്ങ​ൾ നീ​ക്കു​ന്ന​തി​ന്​ ജോ​ലി തു​ട​രു​ന്നുc 

ഫു​ജൈ​റ/​ഷാ​ർ​ജ: ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നേ​രി​ട്ട ന​ഷ്ടം വി​ല​യി​രു​ത്താ​ൻ ഫു​ജൈ​റ​യി​ലും റാ​സ​ൽ​ഖൈ​മ​യി​ലും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​വു​ക​യും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​യു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും നേ​രി​ട്ട ന​ഷ്ടം പൂ​ർ​ണ​മാ​യും രേ​ഖ​പ്പെ​ടു​ത്താ​നാ​ണ്​ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഫു​ജൈ​റ അ​ടി​യ​ന്ത​ര ക​മ്മി​റ്റി ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​ദ്യ യോ​ഗം ചേ​ർ​ന്നു.

ഫു​ജൈ​റ മു​നി​സി​പ്പാ​ലി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ സൈ​ഫ്​ അ​ൽ അ​ഫ്​​ഖാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ക. പ്ര​ള​യം ബാ​ധി​ച്ച​വ​ർ​ക്ക് നാ​ശ​ന​ഷ്​​​ട​ങ്ങ​ളെ​ക്കു​റി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ക്കാ​ൻ ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫു​ജൈ​റ​യി​ൽ ര​ണ്ടു ദി​വ​സ​മാ​യി ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ട ഫു​ജൈ​റ-​ഖി​ദ്​​ഫ റി​ങ്​ റോ​ഡി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും പു​നഃ​സ്ഥാ​പി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​തേ​സ​മ​യം, അ​ൽ ഖു​റൈ​യ്യ മേ​ഖ​ല​യി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡ് ഇ​രു​വ​ശ​ത്തേ​ക്കും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​സ​ൽ​ഖൈ​മ​യി​ൽ ന​ഷ്ടം വി​ല​യി​രു​ത്തു​ന്ന​തി​ന്​ പ്ര​ത്യേ​ക​സം​ഘം ശ​നി​യാ​ഴ്ച ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. എ​മി​റേ​റ്റി​ലെ അ​സാ​ൻ, ദ​ഫ്ത-​മ​സാ​ഫി റോ​ഡ്, അ​ൽ ഗെ​യ്ൽ റോ​ഡ്, വാ​ദി അ​ൽ ഐം, ​വാ​ദി അ​ൽ ഐ​സ്, വാ​ദി ഷൗ​ക്ക തു​ട​ങ്ങി നി​ര​വ​ധി റോ​ഡു​ക​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ണ്ടാ​യ ന​ഷ്ടം സം​ഘം വി​ല​യി​രു​ത്തി. വാ​ദി​ക​ളി​ലെ സ​ഞ്ചാ​രം ഒ​ഴി​വാ​ക്കാ​നും ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നും സം​ഘം പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു. എ​ന്തെ​ങ്കി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളോ അ​പ​ക​ട​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ ഉ​ട​ൻ പൊ​ലീ​സ്​ ഓ​പ​റേ​ഷ​ൻ റൂ​മി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

അ​തി​നി​ടെ ശ​ക്ത​മാ​യ മ​ഴ​യി​ൽ ഗ​താ​ഗ​ത ത​ട​സ്സം നേ​രി​ട്ട ഷാ​ർ​ജ​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ റോ​ഡു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലെ​ത്തി. ഷാ​ർ​ജ​യെ കി​ഴ​ക്ക​ൻ മേ​ഖ​ല ന​ഗ​ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഷാ​ർ​ജ-​ക​ൽ​ബ റോ​ഡി​ൽ​ പൂ​ർ​ണ​മാ​യും ത​ട​സ്സം നീ​ക്കി​യെ​ന്ന് കി​ഴ​ക്ക​ൻ മേ​ഖ​ല പൊ​ലീ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ കേ​ണ​ൽ ഡോ. ​അ​ലി അ​ൽ ഹ​മൂ​ദി വി​ശ​ദീ​ക​രി​ച്ചു. ഖോ​ർ​ഫു​ക്കാ​നി​ലെ വി​വി​ധ റോ​ഡു​ക​ളും ഷി​സ്, ന​ഹ്‌​വ മേ​ഖ​ല​ക​ളി​ലെ റോ​ഡു​ക​ളും സാ​ധാ​ര​ണ നി​ല​യി​ലാ​യി. ക​ൽ​ബ ന​ഗ​ര​ത്തി​ലെ ഉ​ൾ​റോ​ഡു​ക​ളി​ൽ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്‌​ഥാ​ന​ത്തി​ൽ തു​ട​രു​ക​യാ​ണ്.

ചത്തുപൊന്തിയത്​ നിരവധി വളർത്തുമൃഗങ്ങൾ

ക​ൽ​ബ: അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്തി​റ​ങ്ങി​യ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ച​ത്തു​പൊ​ന്തി​യ​ത്​ നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ. മ​ല​ഞ്ച​രി​വു​ക​ളി​ലെ ഫാ​മു​ക​ളി​ലും മ​റ്റും വ​ള​ർ​ത്തു​ന്ന ആ​ടു​ക​ളാ​ണ്​ പ​ല​യി​ട​ത്തും ച​ത്ത​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പെ​ട്ടു​പോ​യ​താ​വാം ഇ​വ​യെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ക​ൽ​ബ​യി​ലെ മു​ഗൈ​ദ​റി​ലാ​ണ്​ നി​ര​വ​ധി ആ​ടു​ക​ളു​ടെ ശ​വ​ശ​രീ​രം ക​ണ്ടെ​ത്തി​യ​ത്. ദു​രെ​നി​ന്ന്​ ഒ​ഴു​കി​യെ​ത്തി​യ​താ​ണ്​ ഇ​വ​യെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. മ​റ്റു പ​ല​യി​ട​ങ്ങ​ളി​ലും സ​മാ​ന​മാ​യി ച​ത്തു​പൊ​ങ്ങി​യി​ട്ടു​ണ്ട്.



റാസല്‍ഖൈമയില്‍ മഴക്കെടുതി നേരിട്ട പ്രദേശം സന്ദര്‍ശിക്കുന്ന സെന്‍ട്രല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സഈദ് അല്‍ ഹമീദി




ക​ൽ​ബ​യി​ൽ റോ​ഡ്​ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന അ​വ​സാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floods
News Summary - Loss assessment started
Next Story