ലൂവർ അബൂദബി: ഇൗ സീസണിൽ നാല് പ്രധാന പ്രദർശനങ്ങൾ
text_fieldsഅബൂദബി: ലൂവർ അബൂദബി മ്യൂസിയത്തിൽ 2018^19 സീസണിൽ നാല് പ്രധാന പ്രദർശനങ്ങൾ സംഘടിപ്പിക്കും. ‘വിനിമയങ്ങളുടെ ലോകം’ എന്ന പ്രമേയത്തിലാണ് പ്രദർശനങ്ങൾ. ദ ബർത് ഒാഫ് മോഡേൺ ഡികോർ (സെപ്റ്റംബർ 6^നവംബർ 24), റോഡ്സ് ഒാഫ് അറേബ്യ (നവംബർ 8^ഫെബ്രുവരി 16), റെംബ്രൻഡ് ആൻഡ് ഡച്ച് ഗോൾഡൻ ഏജ്: ദ ലീഡൻ കലക്ഷൻ ആൻഡ് ദ മ്യൂസീ ഡു ലൂവർ (ഫെബ്രുവരി 14^മേയ് 14), ഒാപണിങ് ദ ആൽബം ഒാഫ് ദ വേൾഡ് (ഏപ്രിൽ 25^ജൂലൈ 30) എന്നീ പേരുകളിലാണ് പ്രദർശനം.
സെപ്റ്റംബർ ആറിന് ലൂവർ അബൂദബിയുടെ കുട്ടികളുടെ മ്യൂസിയത്തിൽ രണ്ടാമത് പ്രദർശനവും ആരംഭിക്കും. ചരിത്രത്തിലെ യഥാർഥവും ഭാവനാത്മകവുമായ മൃഗങ്ങളിലേക്കുള്ള എത്തിനോട്ടമാകും കുട്ടികളുടെ മ്യൂസിയത്തിെല പ്രദർശനം.ജാപനീസ് സൗന്ദര്യശാസ്ത്രവും ആധുനിക ഫ്രഞ്ച് അലങ്കാര കലകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ദ ബർത് ഒാഫ് മോഡേൺ ഡികോർ. സൗദി അറേബ്യയുടെയും അറേബ്യൻ ഉപദ്വീപുകളുടെയും വാസ്തുവിദ്യയിലേക്കും സാംസ്കാരിക പൈതൃകത്തിലേക്കും ‘റോഡ്സ് ഒാഫ് അറേബ്യ’ പ്രദർശനം വെളിച്ചം വീശും.
റെംബ്രൻഡിെൻറ മാസ്റ്റർപീസുകളും അദ്ദേഹത്തിെൻറ കാലത്തെ കലാകാരന്മാരുടെയും സൃഷ്ടികളുമാണ് ‘റെംബ്രൻഡ് ആൻഡ് ഡച്ച് ഗോൾഡൻ ഏജ്: ദ ലീഡൻ കലക്ഷൻ ആൻഡ് ദ മ്യൂസീ ഡു ലൂവർ’ പ്രദർശനത്തിലുണ്ടാവുക. ആദ്യ കാലത്ത് ലോകത്താകമാനമുണ്ടായിരുന്ന ഫോേട്ടാഗ്രഫിക് രീതികൾ പരിചയപ്പെടുത്തുന്നതാണ് ‘ഒാപണിങ് ദ ആൽബം ഒാഫ് ദ വേൾഡ്’. ലൂവർ അബൂദബിയുടെ പുതിയ സീസൺ ആരംഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് സാംസ്കാരിക–വിജ്ഞാന വികസന വകുപ്പ് മന്ത്രി നൂറ ബിൻത് മുഹമ്മദ് ആൽ കഅബി പറഞ്ഞു. സാംസ്കാരിക ധാരണകൾ പുഷ്ടിപ്പെടുത്തുന്നതിലും സാംസ്കാരിക ഇടപെടലുകൾ പോഷിപ്പിക്കുന്നതിലും കല വലിയ പങ്ക് വഹിക്കുന്നതായും അവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
