ദീർഘവീക്ഷണം; ദുബൈ മുനിസിപ്പാലിറ്റിക്ക് ആഗോള അംഗീകാരം
text_fieldsദുബൈ: ഭാവി മുന്നിൽകണ്ടുള്ള ദീർഘകാല പദ്ധതികളും സന്നദ്ധതയും മുൻനിർത്തി ദുബൈ മുനിസിപ്പാലിറ്റിക്ക് ആഗോള അംഗീകാരം. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്നോവേഷൻ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (ജി.ഐ.എം.ഐ) ആണ് ഇന്റർനാഷനൽ ഫോർസൈറ്റ് അക്രഡിറ്റേഷന്റെ ലെവൽ 3 അംഗീകാരം ദുബൈ മുനിസിപ്പാലിറ്റിക്ക് സമ്മാനിച്ചത്. ലോകത്ത് ഈ അംഗീകാരം ലഭിക്കുന്ന ആദ്യ മുനിസിപ്പാലിറ്റിയാണ് ദുബൈ മുനിസിപ്പാലിറ്റിയെന്ന് അധികൃതർ വ്യക്തമാക്കി. ജിമിയുടെ ആഗോള ‘എസ്4’ മാതൃക ഉപയോഗിച്ച് അന്താരാഷ്ട്ര വിദഗ്ധർ നടത്തിയ വിശദമായ വിലയിരുത്തലിന് ശേഷമാണ് ദുബൈ മുനിസിപ്പാലിറ്റിയെ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.
മുനിസിപ്പാലിറ്റിയുടെ സ്കോപ്പിങ്, സ്കാനിങ്, വികസനം, നയസംയോജനം എന്ന നാല് മേഖലകളിലായിട്ടായിരുന്നു വിലയിരുത്തൽ. ദുബൈ മുനിസിപ്പാലിറ്റി അതിന്റെ ആസൂത്രണം, നയരൂപീകരണം, തീരുമാനമെടുക്കൽ പ്രക്രിയകളിൽ നേരിട്ട് ദീർഘവീക്ഷണമുള്ള നയങ്ങൾ ഉൾപ്പെടുത്തുവെന്ന് സൂചിപ്പിക്കുന്നതാണ് സിസ്റ്റമാറ്റിക് ഫോർസൈറ്റ് എന്നറിയപ്പെടുന്ന ലെവൽ 3.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

