പ്രവാസി ഡിവിഡൻറ് പദ്ധതി ലോക കേരള സഭയില്‍ പ്രഖ്യാപിച്ചേക്കും
text_fieldsഅജ്മാന്‍ : ഫെബ്രുവരി 15, 16 തിയതികളില്‍ ദുൈബയില്‍ നടക്കുന്ന ലോക കേരള സഭയുടെ പശ്ചിമേഷ്യ മേഖല സമ്മേളനത്തോടനുബന്ധ ിച്ച് പ്രവാസി ഡിവിഡൻറ് പദ്ധതി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തും. പ്രവാസികള്‍ക്ക് സുരക്ഷിതമായ നിക്ഷേപ സൗകര്യം വേണമെന്ന കാലങ്ങളായുള്ള ആവശ്യത്തിന്‍റെ ഭാഗമായാണ് കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡിന്‍റെ കീഴില്‍ നൂതനമായ പദ്ധതി ഒരുക്കുന്നത്. നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസിക്ക് നിശ്ചിത വരുമാനം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിദേശത്തായിരിക്കുമ്പോള്‍ നിശ്ചിത തുക പ്രവാസി ക്ഷേമ ബോര്‍ഡ് മുഖേന പ്രവാസി നിക്ഷേപിക്കുകയും മൂന്നു വര്‍ഷത്തിന് ശേഷം നിശ്ചിത തുക വരുമാനമായി മാസം തോറും അയാള്‍ക്ക് ലഭിക്കുന്നതാണ് പദ്ധതി. മൂന്നു മുതൽ 55 ലക്ഷം രൂപ വരെ പ്രവാസികൾക്ക് നിക്ഷേപിക്കാം.
വര്‍ഷം തുകയുടെ 10 ശതമാനമാണ് ലാഭവിഹിതം. ഈ ലാഭ വിഹിതം 12 മാസത്തേക്ക് വീതിച്ച് ഓരോ മാസവും പെന്‍ഷനായി നല്‍കും. പദ്ധതിയില്‍ ഒരിക്കല്‍ തുക നിക്ഷേപിച്ചാല്‍ പിന്നീട് തിരിച്ചെടുക്കാനോ വായ്പയെടുക്കാനോ കഴിയില്ല. നിക്ഷേപകെൻറ മരണശേഷം ഭാര്യക്കും ഡിവിഡൻറ് തുക ലഭിക്കും. ഭാര്യയുടെ മരണശേഷം നിക്ഷേപകെൻറ നോമിനിക്ക് തുക പിൻവലിക്കാം. നിശ്ചിത ശതമാനം തുക അധികം ചേർത്തായിരിക്കും തിരികെ നൽകുക. പ്രവാസിയായവർക്കും പ്രവാസം അവസാനിപ്പിച്ചവർക്കും ചേരാം.
മറുനാടൻ മലയാളികളെയും പദ്ധതിയുടെ ഭാഗമാക്കാനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. പ്രവാസി ഡിവിഡൻറ് പദ്ധതി നിക്ഷേപിക്കുന്ന തുക സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും. നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ ഗ്യാരണ്ടി നല്‍കുന്നു എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ബോര്‍ഡ് വെബ്സൈറ്റില്‍ ലഭ്യമാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് ചേര്‍ന്ന ലോക കേരള സഭയുടെ സെക്രട്ടേറിയറ്റിെൻറ തീരുമാനപ്രകാരം ദുബൈയിലും യൂറോപ്പിലുമായി രണ്ട് മേഖല സമ്മേളനങ്ങള്‍ നടക്കുന്നുണ്ട്. യു.എ.ഇ ക്ക് പുറകേ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നുമടക്കം ഇരുനൂറോളം ലോക കേരള സഭ അംഗങ്ങള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
