ലോക കേരളസഭ പ്രവാസികളെ സര്‍ക്കാര്‍ കേള്‍ക്കുന്ന നൂതനസംരംഭം- മന്ത്രി വീണ ജോര്‍ജ്
text_fieldsഅബൂദബി കേരള സോഷ്യല്‍ സെന്‍ററിന്‍റെ 2022-23 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കുന്നു
അബൂദബി: പ്രവാസലോകത്തിനു പറയാനുള്ളത് കേള്‍ക്കുന്ന നൂതന സംരംഭമാണ് ലോക കേരളസഭ എന്ന സംവിധാനമെന്ന് ആരോഗ്യ, വനിത-ശിശു വികസനമന്ത്രി വീണ ജോര്‍ജ്. അബൂദബി കേരള സോഷ്യല്‍ സെന്‍ററിന്‍റെ 2022-23 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവർ. മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പിമാര്‍, ഉദ്യോഗസ്ഥ സമൂഹം, ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങി എല്ലാവരും ചേര്‍ന്നുള്ള സംവിധാനമാണത്. മുന്‍കാലങ്ങളില്‍ കേരളത്തില്‍നിന്നും ഇവിടെ വരുന്ന ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അല്‍പസമയം ഏതെങ്കിലും മലയാളി കൂട്ടായ്മകളില്‍ പങ്കെടുത്ത് നിങ്ങള്‍ പറയുന്നത് കേട്ട് തിരിച്ചുപോകുന്ന സാഹചര്യമായിരുന്നു. ലോക കേരളസഭയിലൂടെ ഇതിന് മാറ്റം വന്നിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.സെന്‍റര്‍ പ്രസിഡന്‍റ് വി.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് ഡി. നടരാജന്‍ (പ്രസി), ഇന്ത്യ സോഷ്യല്‍ ആൻഡ് കള്‍ചറല്‍ സെന്‍റര്‍), അബ്ദുസ്സലാം ടി.കെ. (ജന. സെക്ര, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍), റഫീഖ് കായനയില്‍ (പ്രസി, അബൂദബി മലയാളി സമാജം), സലോനി സരൗഗി (ജന. സെക്ര, ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍), അന്‍സാരി സൈനുദ്ദീന്‍ (കൺ, ഫിനാന്‍സ് കമ്മിറ്റി കേരള സോഷ്യല്‍ സെന്‍റര്‍), ടി.കെ. മനോജ് (പ്രസി, അബൂദബി ശക്തി തിയറ്റേഴ്‌സ്), ഷല്‍മ സുരേഷ് (വൈസ് പ്രസി, യുവകലാസാഹിതി), ഫസലുദ്ദീന്‍ (സെക്ര, ഫ്രണ്ട്‌സ് എ.ഡി.എം.എസ്), ടോമിച്ചന്‍ (കല അബൂദബി), രാജന്‍ കണ്ണൂര്‍ (കൈരളി കള്‍ചറല്‍ ഫോറം എന്‍.പി.സി.സി), പ്രജിന അരുണ്‍ (കൺ, വനിത വിഭാഗം കേരള സോഷ്യല്‍ സെന്‍റര്‍), മെഹ്‌റിന്‍ റഷീദ് (പ്രസി, ബാലവേദി കേരള സോഷ്യല്‍ സെന്‍റര്‍) എന്നിവരും സഫീര്‍ അഹമ്മദ് (റീജനല്‍ സി.ഇ.ഒ, എല്‍.എല്‍.എച്ച്), ജോണ്‍ സാമുവല്‍ (എം.ഡി, മെട്രോ കോണ്‍ട്രാക്ടിങ്), അജിത് ജോണ്‍സണ്‍ (ഹെഡ് ഓഫ് ബിസിനസ് സ്ട്രാറ്റജി, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ്), എം.കെ. സജീവന്‍ (എം.ഡി, എവര്‍സൈഫ് ഗ്രൂപ്), സൂരജ് പ്രഭാകരന്‍ (മാനേജര്‍, അഹല്യ ഗ്രൂപ്), പി.കെ. ഇഖ്ബാല്‍ (എം.ഡി, അല്‍സബീല്‍ ഗ്രൂപ്), രാജന്‍ അമ്പലത്തറ (എം.ഡി, അല്‍നാസര്‍ ജനറല്‍ സർവിസസ്), അബ്ദുള്ള ഫാറൂഖി, ഫൈസല്‍ കാരാട്ട് (എം.ഡി, റജബ് കാര്‍ഗോ സർവിസസ്), ജനറല്‍ സെക്രട്ടറി ഷെറിന്‍ വിജയന്‍, ജോ. സെക്രട്ടറി കെ. സത്യന്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

