ലോക്സഭ തെരഞ്ഞെടുപ്പ്: കുടുംബസംഗമങ്ങൾ സംഘടിപ്പിച്ചു
text_fieldsകുടുംബസംഗമം പൊന്നാനി പാർലമെൻറ് മണ്ഡലം സ്ഥാനാർഥി കെ.എസ്. ഹംസ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട്, മലപ്പുറം, പൊന്നാനി പാർലമെന്റ് മണ്ഡലം കുടുംബസംഗമങ്ങൾ സംഘടിപ്പിച്ചു.
പൊന്നാനി പാർലമെന്റ് മണ്ഡലം സ്ഥാനാർഥി കെ.എസ്. ഹംസ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് അധ്യക്ഷതവഹിച്ചു. വയനാട് എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജയും മലപ്പുറം എൽ.ഡി.എഫ് സ്ഥാനാർഥി വസീഫും ഓൺലൈനിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു. കുടുംബസംഗമത്തിൽ എൻ.കെ കുഞ്ഞഹമ്മദ്, ജംഷീദലി, അഷ്റഫ് തച്ചരോത്ത്, റെജി കണ്ണൂർ എന്നിവർ സംസാരിച്ചു. അൻവർ ഷാഹി സ്വാഗതവും സൈതാലിക്കുട്ടി നന്ദിയും പറഞ്ഞു.
കോഴിക്കോട്, വടകര പാർലമെൻറ് മണ്ഡലം കുടുംബസംഗമം പു.ക.സ മലപ്പുറം ജില്ല ജോ. സെക്രട്ടറി ജംഷീദലി ഉദ്ഘാടനം ചെയ്തു. റിയാസ് കൂത്തുപറമ്പ് അധ്യക്ഷതവഹിച്ച കുടുംബ സംഗമത്തിൽ സ്ഥാനാർഥികളായ എളമരം കരീമും ശൈലജ ടീച്ചറും ഓൺലൈനിൽ പങ്കെടുത്തു. രൂപേഷ് സ്വാഗതവും അബ്ദുൽ അശ്റഫ് നന്ദിയും പറഞ്ഞു.

