ലോഗോ ലോഞ്ചിങ്
text_fieldsദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ബ്ലഡ് ഡൊണേഷൻ
ക്യാമ്പിന്റെ ലോഗോ ലോഞ്ചിങ് സലാം ഹാജി നിർവഹിക്കുന്നു
ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി കൈൻഡ്നെസ് ടീമുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പിന്റെ ലോഗോ ലോഞ്ചിങ് വ്യവസായിയും ദുബൈ എം.ഐ.സി പ്രസിഡന്റുമായ സലാം ഹാജി നിർവഹിച്ചു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.
ദുബൈ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഹംസ തോട്ടി ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ ഹനീഫ് ടി.ആർ, ജില്ല ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, റഷീദ് ഹാജി കല്ലിങ്ങൽ, റാഫി പള്ളിപ്പുറം, ഫൈസൽ മൊഹ്സിൻ തളങ്കര, യൂസുഫ് മുക്കൂട്, മണ്ഡലം ഭാരവാഹികളായ ഷബീർ കൈതക്കാട്, റഫീഖ് പടന്ന, റഷീദ് ആവയിൽ, നിസാർ മാങ്ങാട്, സത്താർ ആലമ്പാടി, യൂസുഫ് ഷേണി അമാൻ തുടങ്ങിയവർ പങ്കെടുത്തു. ട്രഷറർ ടി.ആർ. ഹനീഫ് നന്ദി പറഞ്ഞു.

