സേവനത്തിന് നോ ലോക്ഡൗൺ: സർജിക്കൽ ഗൗൺ നിർമിച്ച് ഫർണിച്ചർ കമ്പനി
text_fieldsദുബൈ: കോവിഡിനെതിരെ കർമയുദ്ധം പ്രഖ്യാപിച്ച് രാജ്യമാകെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അ ടച്ചുപൂട്ടിയ സ്ഥാപനങ്ങളിൽ ഷാർജയിലെ ഡീന ഫർണിച്ചർ ഫാക്ടറിയും പെടും. എങ്കിലും എട്ടോ ളം യൂനിറ്റുകളുള്ള ഫാക്ടറിയിലെ ഒരു യൂനിറ്റ് മാത്രം ഇപ്പോഴും ‘സജീവമായി’ പ്രവർത്തനം ത ുടരുന്നുണ്ട്. ഫാക്ടറിയിലെ ടെയ്ലറിങ് യൂനിറ്റാണ് പ്രവർത്തനം തുടരുന്നത്.ഒരാൾപോലും പുറത്തേക്കുപോകാതെ അറുപതോളം ജീവനക്കാരാണ് രാപ്പകൽ ഭേദമന്യേ ഇൗ യൂനിറ്റിൽ ജോലിയെടുക്കുന്നത്. ഫർണിച്ചറുകൾ നിർമിച്ചിരുന്ന ഇൗ ജോലിക്കാർ ഇപ്പോൾ ചെയ്യുന്നതോ, ആശുപത്രികളിൽ ഉപയോഗിക്കുന്ന സർജിക്കൽ ഗൗണുകളുടെ നിർമാണവും. ആശുപത്രികളിലേക്ക് സൗജന്യമായി വിതരണം നടത്തുന്നതിനാണ് ഇത്തരം ഗൗണുകൾ നിർമിക്കുന്നത്. കോവിഡ് ദുരന്തത്തിൽനിന്നും രാജ്യത്തെ രക്ഷിക്കാൻ സ്വജീവൻ പണയം വെച്ചു പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് ധരിക്കാനുള്ളതാണ് ഇൗ ഗൗണുകൾ.
23 വർഷമായി യു.എ.ഇയിൽ ബിസിനസ് ചെയ്യുന്ന കണ്ണൂർ സ്വദേശി ലസിത് കായക്കലാണ് കോവിഡിനെതിരായ പോരാട്ടത്തിൽ തന്നാലാവുന്നത് ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഇൗ ഗൗൺ നിർമാണ യൂനിറ്റിന് പിന്നിൽ. പാർട്ണർമാരായ ഇറാൻ സ്വദേശികളായ ഹന്ന ഹിദായും അബ്ദുൽ ഹമീദ് കൊർണസിയും മുഴുവൻ സമയ നിയന്ത്രണവുമായി ഒപ്പമുണ്ട്.അധികൃതർ നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ച് നടത്തുന്ന ഗൗൺ നിർമാണത്തിലേർെപ്പട്ടിരിക്കുന്ന ജോലിക്കാരും മറ്റൊരു അർഥത്തിൽ പറഞ്ഞാൽ സ്വയം സമർപ്പിത ‘ക്വാറൻറീനി’ലാണ്. കാരണം, ഒരിക്കൽ പോലും പുറത്തിറങ്ങാതെയാണ് ഇൗ ജോലിക്കാരെല്ലാം കോവിഡിനെതിരായ പോരാട്ടത്തിൽ അണിനിരക്കുന്നത്. പുറമെനിന്ന് പൂട്ടിയിരിക്കുന്ന ഗൗൺ നിർമാണ യൂനിറ്റിനകത്തേക്കും ആർക്കും പ്രവേശനമില്ല. ഭക്ഷണമുൾെപ്പടെ പ്രത്യേകമായി പാകംചെയ്താണ് ജോലിക്കാർക്ക് എത്തിക്കുന്നതുപോലും.ആശുപത്രി എത്തിച്ചുനൽകുന്ന തുണി ഉപയോഗിച്ചാണ് നിർമാണം. ദിവസും അറുപതോളം ഗൗണുകളാണ് ഇവിടെ നിന്നും പുറത്തേക്ക് പോകുന്നത്. ശേഷം 4-5 ദിവസം സൂക്ഷിച്ച് സമ്പൂർണമായി അണുവിമുക്തമാക്കിയ ശേഷമാണ് ആശുപത്രികൾ ഇതുപയോഗിക്കുന്നത്.
മലയാളികൾ ഉൾെപ്പടെ ആയിരക്കണക്കിന് ആരോഗ്യപ്രവർത്തകർ കോവിഡിനെതിരെ തുടരുന്ന പോരാട്ടത്തിൽ പങ്കുചേരുക മാത്രമായിരുന്നു ഇൗയൊരു കൈത്താങ്ങിലൂടെ ലക്ഷ്യമിട്ടിരുന്നതെന്ന് ലസിത്തും പാർട്ണർമാരും പറയുന്നു. ആശുപത്രികളിൽ സ്ഥിരമായി ഉപയോഗിക്കുന്നതാണെങ്കിലും ഇൗ പ്രത്യേക സാഹചര്യത്തിൽ ഗൗണുകൾക്ക് ആവശ്യമേറെയാണ്. കാരണം, ചെറിയൊരു അശ്രദ്ധപോലും വൈറസ് പടരുന്നതിനിടയാക്കുമെന്നതിനാൽ ഒരാൾക്ക് തന്നെ ഒരുദിവസം രണ്ടും മൂന്നും ഗൗണുകൾ ചിലപ്പോൾ വേണ്ടിവരും. സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടിയതോടെ ഇത്തരം ഗൗണുകൾ എത്തിച്ചുനൽകുന്നതിനും ഏറെ ബുദ്ധിമുട്ടാണ്. ഫലത്തിൽ ഏറെ ആവശ്യമുള്ള ഗൗണുകൾ കിട്ടാത്ത അവസ്ഥയാണ്. ഇൗയൊരു അവസരത്തിലാണ് ഗൗണുകൾ സൗജന്യമായി നിർമിച്ചുനൽകുകയെന്ന ജോലി നമ്മൾ സ്വയം തെരഞ്ഞെടുത്തത് - ലസിത്ത് പറയുന്നു.ഇക്കാര്യം സംസാരിച്ചപ്പോൾ മുഴുവൻ സമയവും സന്നദ്ധരാണെന്ന് ജോലിക്കാരും പറഞ്ഞതോടെ രണ്ടാമതൊന്ന് ആലോചിക്കാതെ ഇതിലേക്ക് തിരിയുകയായിരുന്നു.വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറുകണക്കിന് ജീവനക്കാരാണ് കമ്പനിയിലുള്ളത്.
കോവിഡ് ദുരന്തത്തെ മറികടന്നാലും ആരോഗ്യരംഗത്തെ സേവിക്കുന്നതിനായി കൂടുതൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ആലോചനയിലാണ് ലസിത്തും പാർട്ണർമാരും. റെഡ് ക്രസൻറുമായി ആലോചിച്ച് ആവശ്യമായ പ്രോജക്ട് തയാറാക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. 28,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള കമ്പനിയിലെ നല്ലൊരു ഭാഗം ഇതിനായി മാറ്റിയെടുക്കുന്നതിനും പദ്ധതിയുണ്ട്. 2008 മുതൽ പ്രവർത്തിച്ചുവരുന്ന ലസിതിെൻറ തന്നെ ഉടമസ്ഥതയിലുള്ള ‘ഡിഫൻഡർ’ എന്ന സെക്യുരിറ്റി-ക്ലീനിങ് സർവീസ് കമ്പനി ദുബെയിൽ നടക്കുന്ന ദേശീയ അണുനശീകര പദ്ധതിയിൽ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
