Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത്തിഹാദ് റെയില്‍: സായിദ് സിറ്റി, ലിവ സ്റ്റേഷനുകള്‍ നവംബര്‍ 30ന് തുറക്കും

text_fields
bookmark_border
ഇത്തിഹാദ് റെയില്‍: സായിദ് സിറ്റി, ലിവ  സ്റ്റേഷനുകള്‍ നവംബര്‍ 30ന് തുറക്കും
cancel

അബൂദബി: ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ശൃംഖലയിലെ സായിദ് സിറ്റി, ലിവ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം നിശ്ചയിച്ചതിലും ഒരു മാസം മുമ്പേ ആരംഭിക്കും. നവംബര്‍ 30ന് സ്റ്റേഷനുകള്‍ ആരംഭിക്കാനാണ് അല്‍ ദഫ്‌റ പ്രവിശ്യ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്​യാന്‍ ഉത്തരവിട്ടത്. അല്‍ ദഫ്‌റ മേഖലയിലെ വാര്‍ഷിക ഫെസ്റ്റിവലുകളുടെയും ആഘോഷങ്ങളുടെയും സീസണ്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ഉദ്ഘാടനം നവംബര്‍ 30ലേക്ക് മാറ്റിയത്. ഇത്തിഹാദ് റെയില്‍ സി.ഇ.ഒ. ശാദി മലാക്കിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി അല്‍ നഖീല്‍ കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ശൈഖ് ഹംദാന്‍ നിര്‍ദേശം നല്‍കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Liwa stations to open on November 30
Next Story