ലിവ ഫെസ്റ്റിവലിന് ഇന്ന് കൊടിയിറക്കം
text_fieldsലിവ ഫെസ്റ്റിവൽ വേദി അബൂദബി എക്സിക്യൂട്ടിവ് ഓഫിസ് ചെയർമാനും അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
അബൂദബി: ത്രില്ലര്‍ മോട്ടോർ സ്പോർട്സ് മത്സരങ്ങൾ കൊണ്ട് ആവേശമായ ലിവ ഇന്‍റർനാഷനൽ ഫെസ്റ്റിവൽ ഞായറാഴ്ച സമാപിക്കും. അബൂദബി സാംസ്കാരിക ടൂറിസം വകുപ്പുമായി സഹകരിച്ച് ലിവ സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ലിവ ഫെസ്റ്റിവൽ വേദി അബൂദബി എക്സിക്യൂട്ടിവ് ഓഫിസ് ചെയർമാനും അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. യു.എ.ഇ പൈതൃകത്തെ ആഘോഷിക്കുകയും മേഖലയിലെ ടൂറിസത്തിനു കരുത്തുപകരുകയും ചെയ്ത മേളയുടെ സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു.
അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്ക്, അബൂദബി പൊലീസിന്‍റെ കമാൻഡർ ഇൻ ചീഫ് ആയ സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് ഫാരിസ് കലാഫ് അൽ മസ്റൂയി, എക്സിക്യൂട്ടിവ് കൗൺസിൽ സെക്രട്ടറി ജനറൽ സെയിഫ് സഈദ് ഘോബാഷ് എന്നിവർ അദ്ദേഹത്തെ അനുമഗിച്ചു.
ഫാൽക്കൺ, ഒട്ടകം, കുതിര എന്നിവകളുടെ മൽസരങ്ങൾക്കു പുറമേ ലോകത്തിലെ ഏറ്റവും വലിയ മണൽകൂനകളിലൊന്നായ മൊരീബ് മണൽക്കൂനയുടെ മുകളിലേക്കുള്ള കാറോട്ടമൽസരവും മേളയെ ആകർഷമാക്കി. ഡിസംബര്‍ 16ന് ആരംഭിച്ച ലിവ ഫെസ്റ്റിവലില്‍ വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്.
ലിവ വില്ലേജ് ഏരിയയില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ സംഗീതപരിപാടികളും ഭക്ഷ്യവിഭവങ്ങളും വിനോദപരിപാടികളും ത്രില്ലര്‍ മോട്ടോർ സ്പോർട്സ് മല്‍സരങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ട്. ഈ ഗണത്തില്‍പെടുന്ന പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഫെസ്റ്റിവലാണ് ലിവ ഇന്‍റര്‍നാഷനല്‍ ഫെസ്റ്റിവല്‍.
മേഖലയിലെ പ്രമുഖ ഗായകരായ ഖാലിദ് അല്‍ മുല്ല, ഹമദ് അല്‍ അമേരി, അബാദി അല്‍ ജോഹര്‍, മുര്‍തിഫ് അല്‍ മുത്രഫ്, ഈദ അല്‍ മെന്‍ഹാലി തുടങ്ങിയവരാണ് ലിവ ഇന്‍റര്‍നാഷനല്‍ ഫെസ്റ്റിവലില്‍ മാറ്റുരച്ചത്. മോട്ടോർ സ്പോര്‍ട്‌സ് മല്‍സരങ്ങളിലെ ജേതാക്കള്‍ക്ക് ഫെസ്റ്റിവലിലെ പ്രധാന സ്റ്റേജില്‍ സമ്മാനം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

