Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലിവ ഇൗത്തപ്പഴ  ...

ലിവ ഇൗത്തപ്പഴ   മേളക്ക്​ തിരശ്ശീല

text_fields
bookmark_border
ലിവ ഇൗത്തപ്പഴ   മേളക്ക്​ തിരശ്ശീല
cancel

ലിവ: ഇൗത്തപ്പഴ അച്ചാർ, ഇൗത്തപ്പഴം ഉപ്പിലിട്ടത്​, ഇൗത്തപഴം കൊണ്ടുള്ള ജ്യൂസ്​, വിനാഗിരി, ഹൽവ, ജാം.... 11 ദിവസമായി ഇൗത്തപ്പഴ മയമായിരുന്നു ലിവയിലെ പ്രദർശന നഗരി. മധുരമേളകളുടെ മേളയായ ലിവ ഇൗത്തപ്പഴ മഹോത്സവത്തി​​െൻറ 13ാം പതിപ്പിന്​​ ശനിയാഴ്​ച രാത്രി തിരശ്ശീല വീണു.അവസാന ദിവസങ്ങളിൽ വലിയ തിരക്കാണ്​ ഇൗ കൊച്ചു പട്ടണത്തിൽ അനുഭവപ്പെട്ടത്​. മലയാളികളും അറബികളും വെള്ളക്കാരുമെല്ലാം സന്ദർശകരായെത്തി.
233ലേറെ മത്സരങ്ങൾ നടത്തി 52 ലക്ഷം ദിർഹം സമ്മാനം വിതരണം ചെയ്​തും ലിവ എല്ലാവരെയും അമ്പരിപ്പിച്ചു. അബൂദബി കൾച്ചറൽ പ്രോ​ഗ്രാംസ്​ ആൻറ്​ ഹെരിറ്റേജ്​ ഫെസ്​റ്റിവൽസ്​ കമ്മിറ്റിയാണ്​ മേളയുടെ സംഘാടകർ. വിവിധ തരം ഇനങ്ങളിലെ മികച്ചഇൗത്തപ്പഴങ്ങൾക്ക്​ വേണ്ടിയും ഏറ്റവും വലിയ കുല കണ്ടെത്താനുമെല്ലാമായിരുന്നു മത്സരം. 

അൽ ദർഫ നുഖ്​ബ, ലിവ നുഖ്​ബ എന്നിവയായിരുന്നു അവസാനദിവസം നടന്ന മത്സരങ്ങൾ. വിവിധ തരം ഇൗത്തപ്പഴങ്ങൾ ചേർന്നതാണ്​ നുഖ്​ബ. 15മുതൽ 20 ഇനം വരെ വ്യത്യസ്​ത ഇനങ്ങൾ ഒരുകുട്ടയിൽ ഒരുക്കും.റതബ്​ എന്നു വിളിക്കുന്ന പാതി പഴുത്ത ഇൗത്തപ്പഴങ്ങൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.   വലുപ്പം, ആകൃതി, നിറം, രുചി തുടങ്ങി 15 ഘടകങ്ങൾ പരിശോധിച്ചാണ്​ വിജയികളെ കണ്ടെത്തുക. 

രാസവളമോ കീടനാശിനിയോ ഉപയോഗിച്ച്​ വിളയെടുത്തവ മത്സരത്തിൽ നിന്നൊഴിവാക്കും. ഇതിനായി ലാബ്​ പര​ിശോധന നടത്തും. ഏറ്റവും മികച്ച പുതിയ ഇൗത്തപ്പഴങ്ങൾക്കായുള്ള റതബ്​ മസെയ്​നാ മത്സരത്തിൽ ഇത്തവണ 6000 കുട്ടകളാണ്​ എത്തിയത്​. അതുകൊണ്ട്​ തന്നെ 10 വിജയികൾക്ക്​ ​ പകരം 15 വിജയികളെയാണ്​ ഇത്തവണ പ്രഖ്യാപിച്ചത്​.മാതൃകാ ഫാം മത്സരത്തിനായിരുന്നു ഏറ്റവും വലിയ സമ്മാനത്തുക. മുന്നു ലക്ഷം ദിർഹം. കിഴക്കൻ ലിവക്കും പടിഞ്ഞാറൻ ലിവക്കും വേണ്ടി രണ്ടു വിഭാഗത്തിലാണ്​ കൃഷിയിട മത്സരം നടന്നത്​.  100 കിലോമീറ്റർ നിളത്തിൽ 10,000 ത്തിലേറെ കൃഷിയിടങ്ങളാണ്​ ഇവിടെയുള്ളത്​. ഒാരോ വിഭാഗത്തിൽ അഞ്ചു വിജയികളെയാണ്​ തെരഞ്ഞെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsliwa dates
News Summary - liwa dates-uae-gulf news
Next Story