Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലി​വ...

ലി​വ ഈ​ത്ത​പ്പ​ഴോ​ത്സ​വം ജൂ​ലൈ 17 മു​ത​ൽ

text_fields
bookmark_border
ലി​വ ഈ​ത്ത​പ്പ​ഴോ​ത്സ​വം ജൂ​ലൈ 17 മു​ത​ൽ
cancel
camera_alt???? ?????????????????? ???????????? ?????? (????? ???????)

അ​ബൂ​ദ​ബി: കോ​വി​ഡി​ൽ നി​ന്ന്​ മോ​ചി​ത​രാ​യി ഉ​ത്സ​വ കാ​ല​ത്തേ​ക്ക്​ കാ​ലെ​ടു​ത്തു​വെ​ക്കു​ന്ന യു.​എ.​ഇ​യി​ൽ ഇൗ​ത്ത​പ്പ​ഴ മ​ഹോ​ത്സ​വം ന​ട​ത്തു​ന്നു. 16-ാമ​ത് ലി​വ ഈ​ത്ത​പ്പ​ഴോ​ത്സ​വം ജൂ​ലൈ 17 മു​ത​ൽ 23 വ​രെ പ​ശ്ചി​മ അ​ബൂ​ദ​ബി​യി​ലെ ലി​വ​യി​ൽ ന​ട​ക്കു​മെ​ന്ന് എ​മി​റേ​റ്റ് മീ​ഡി​യ ഓ​ഫി​സ് അ​റി​യി​ച്ചു. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ലി​വ ഈ​ത്ത​പ്പ​ഴോ​ത്സ​വം ന​ട​ക്കു​ന്ന​ത്. 

മൊ​ത്തം 80ല​ക്ഷം ദി​ർ​ഹ​മി​​െൻറ സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ക. നാ​ല് പു​തി​യ അ​വാ​ർ​ഡു​ക​ളു​മാ​യി ന​ട​ക്കു​ന്ന ഫെ​സ്​​റ്റി​വ​ൽ യു.​എ.​ഇ ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ക്കു​ക. ഇ​മ​റാ​ത്തി​ക​ളു​ടെ പൈ​തൃ​ക സം​സ്‌​കാ​ര​ങ്ങ​ളെ​യും പ്രാ​ദേ​ശി​ക കാ​ർ​ഷി​ക മേ​ഖ​ല​യെ​യും പി​ന്തു​ണ​ക്കു​ന്ന ഫെ​സ്​​റ്റി​വ​ലി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ പ്ര​വേ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ട്. ക​ർ​ഷ​ക​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മാ​ത്ര​മാ​ണ് ഈ​ത്ത​പ്പ​ഴോ​ത്സ​വ ന​ഗ​രി​യി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. എ​ന്നാ​ൽ, ഇ​വ​രെ​യെ​ല്ലാം പ്ര​ത്യേ​കം കോ​വി​ഡ്- പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കും. സാ​മൂ​ഹി​ക അ​ക​ല​വും മ​റ്റു കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ് ഈ​ത്ത​പ്പ​ഴ വി​ള​ക​ളു​ടെ സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ളും മ​റ്റും സ​ജ്ജ​മാ​ക്കു​ക​യെ​ന്നും സം​ഘാ​ട​ക​ർ വെ​ളി​പ്പെ​ടു​ത്തി. 

ഇ​മ​റാ​ത്തി പാ​ര​മ്പ​ര്യ​ത്ത​നി​മ വി​ളം​ബ​രം ചെ​യ്യു​ന്ന ഉ​ത്സ​വ​ത്തി​ൽ ഒ​ട്ടേ​റെ പൈ​തൃ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, ലേ​ലം എ​ന്നി​വ ഇ​ത്ത​വ​ണ​യും ന​ട​ക്കും. കൃ​ഷി​ക്കാ​ർ​ക്ക് അ​വ​രു​ടെ കാ​ർ​ഷി​ക വി​ള​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും സ​മ്മാ​നം നേ​ടു​ന്ന​തി​നു​മു​ള്ള പ്ര​ധാ​ന വേ​ദി​യാ​ണി​ത്. ഈ​ന്ത​പ്പ​ന​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും അ​റി​യാ​നു​ള്ള അ​വ​സ​ര​മാ​ണ് വ​ർ​ഷ​ന്തോ​റും പ​തി​നാ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന ലി​വ ഈ​ത്ത​പ്പ​ഴോ​ത്സ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - liva-uae news-gulf news
Next Story