Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുട്ടികര്‍ഷക അവാര്‍ഡ്...

കുട്ടികര്‍ഷക അവാര്‍ഡ് നേടി ഹുമൈദ് റിഷാന്‍ ഷാ

text_fields
bookmark_border
കുട്ടികര്‍ഷക അവാര്‍ഡ് നേടി ഹുമൈദ് റിഷാന്‍ ഷാ
cancel
camera_alt

ഷാ​ഹു പ​ടി​ഞ്ഞാ​റ​യി​ല്‍ മ​ക​ന്‍ ഹു​മൈ​ദ് റി​ഷാ​ന്‍ ഷാ​ക്കൊ​പ്പം

അ​ബൂ​ദ​ബി: മ​ക​ന്‍റെ കൃ​ഷി​ത്തോ​ട്ടം നൂ​റു​മേ​നി വി​ള​വു​മാ​യി സം​സ്ഥാ​ന അ​വാ​ര്‍ഡി​ലേ​ക്ക് എ​ത്തി​യ​തി​ന്‍റെ ചാ​രി​താ​ര്‍ഥ്യ​ത്തി​ലാ​ണ് പ്ര​വാ​സി​യാ​യ ഈ ​പി​താ​വ്. മ​ക​ന്‍ ഹു​മൈ​ദ് റി​ഷാ​ന്‍ ഷാ​യ്ക്ക് സം​സ്ഥാ​ന വി​ദ്യാ​ര്‍ഥി ക​ര്‍ഷ​ക​നു​ള്ള ര​ണ്ടാം സ്ഥാ​നം ല​ഭി​ക്കു​മ്പോ​ള്‍, അ​തി​നു പി​ന്നി​ലെ ചാ​ല​ക ശ​ക്തി​യാ​യി നി​ല​കൊ​ണ്ട​തും സ​ര്‍വ പി​ന്തു​ണ​യു​മാ​യി ചേ​ര്‍ത്തു​പി​ടി​ച്ച​തും അ​ബൂ​ദ​ബി​യി​ലെ ജോ​ലി​ത്തി​ര​ക്കു​ക​ള്‍ക്കി​ട​യി​ല്‍ നി​ന്ന് പി​താ​വ് ഷാ​ഹു​വാ​ണ്. വ​ള​രെ ചെ​റു​പ്പ​ത്തി​ല്‍ ത​ന്നെ മ​ക​ന് കൃ​ഷി​യി​ലും വ​ള​ര്‍ത്തു​മൃ​ഗ പ​രി​പാ​ല​ന​ത്തി​ലും ക​മ്പ​മു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി ന​ല്‍കു​ക​യാ​യി​രു​ന്നു.

ആ​ദ്യം ചെ​റി​യ രീ​തി​യി​ലാ​ണ് വീ​ടി​ന്‍റെ ടെ​റ​സി​ല്‍ കൃ​ഷി ആ​രം​ഭി​ച്ച​ത്. കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് വീ​ട്ടി​നു​ള്ളി​ല്‍ ത​ള​ക്ക​പ്പെ​ട്ട മ​ക്ക​ളു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക​യെ​ന്ന​തും കു​ടും​ബ​ത്തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. എ​ന്നാ​ല്‍, ഹു​മൈ​ദ് മു​ഴു സ​മ​യ​വും കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ​തോ​ടെ ടെ​റ​സി​നു പു​റ​ത്തേ​ക്കും വ്യാ​പി​ച്ചു.

മ​ക​ന്‍റെ പ്ര​യ​ത്‌​നം പ​ങ്കു​വെ​ക്ക​പ്പെ​ട​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഷാ​ഹു ത​ന്നെ മു​ന്‍കൈ​യെ​ടു​ത്ത് 'റി​ച്ചൂ​സ് വ്‌​ളോ​ഗ് ബൈ ​ഹു​മൈ​ദ്' എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലും തു​ട​ങ്ങി​ക്കൊ​ടു​ത്തു. വീ​ട്ടു​കാ​ര്‍ എ​ടു​ത്തു ന​ല്‍കു​ന്ന വീ​ഡി​യോ​സ് എ​ഡി​റ്റ് ചെ​യ്ത് തു​ട​ക്ക​ത്തി​ല്‍ ചാ​ന​ല്‍ ലൈ​വാ​ക്കി നി​ര്‍ത്തി​യ​തും ഈ ​പി​താ​വ് ആ​യി​രു​ന്നു. ഇ​തി​നി​ടെ ഹു​മൈ​ദ് കോ​ഴി, പ​ക്ഷി വ​ള​ര്‍ത്ത​ലി​ലേ​ക്കും വി​വി​ധ രീ​തി​യി​ലു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്കും തി​രി​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് കോ​ഴി​ക​ളെ വി​രി​യി​ക്കാ​ന്‍ സ്വ​ന്ത​മാ​യി ഇ​ൻ​കു​ബേ​റ്റ​ര്‍ നി​ര്‍മി​ക്കു​ന്ന​ത്.

കോ​ഴി​മു​ട്ട​ക​ള്‍ക്കൊ​പ്പം താ​റാ​വ് മു​ട്ട​ക​ള്‍ കൂ​ടി വി​രി​യി​ച്ചും ഹു​മൈ​ദ് മി​ടു​ക്കു​കാ​ട്ടി. മ​ക്ക​ൾ​ക്ക്​ നീ​ന്തി​ക്ക​ളി​ക്കാ​ന്‍ ഗ​ൾ​ഫി​ൽ നി​ന്ന്​ കൊ​ണ്ടു​വ​ന്ന പോ​ണ്ടി​ല്‍ താ​റാ​വ് കു​ഞ്ഞു​ങ്ങ​ളെ ഇ​റ​ക്കി​യാ​ണ് ഹു​മൈ​ദ് സ്‌​നേ​ഹി​ച്ചു പ​രി​പാ​ലി​ച്ച​ത്. പ്ര​യ​ത്‌​ന​മൊ​ന്നും വി​ഫ​ല​മാ​യി​ല്ല, എ​ല്ലാം നൂ​റു​മേ​നി. ക​ഴി​ഞ്ഞ വ​ര്‍ഷം പു​ന്ന​യൂ​ര്‍ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച വി​ദ്യാ​ര്‍ഥി ക​ര്‍ഷ​ക​നാ​യി ഹു​മൈ​ദ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​ന്ദ​ലാം​കു​ന്ന് ഫി​ഷ​റീ​സ് യു.​പി. സ്‌​കൂ​ളി​ലെ മി​ക​ച്ച പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​നു​ള്ള പു​ര​സ്‌​കാ​ര​വും ഈ ​ആ​റാം ക്ലാ​സു​കാ​ര​നെ തേ​ടി​യെ​ത്തി.

മ​ന്ദ​ലാം​കു​ന്ന് പാ​പ്പാ​ളി ബീ​ച്ച് റോ​ഡ് പ​ടി​ഞ്ഞാ​റെ​യി​ല്‍ ഷാ​ഹു-​മൈ​മു​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഹു​മൈ​ദി​ന്‍റെ കൃ​ഷി ഇ​പ്പോ​ള്‍ പ​ത്ത് സെ​ന്‍റ്​ പു​ര​യി​ട​ത്തി​ലും വീ​ടി​ന്‍റെ ടെ​റ​സി​ലു​മാ​യി വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​ബേ​ജ്, കോ​ളി ഫ്ല​വ​ര്‍, കാ​ര​റ്റ്, ബീ​റ്റ്‌​റൂ​ട്ട്, ത​ക്കാ​ളി, പ​ട​വ​ലം, ഷ​മാം, ത​ണ്ണി​മ​ത്ത​ന്‍, ചീ​ര, പൊ​ട്ടു​വെ​ള്ള​രി അ​ങ്ങ​നെ പോ​കു​ന്നു വി​ള​വു​ക​ള്‍. ഒ​പ്പം, അ​മ്പ​തോ​ളം കോ​ഴി, താ​റാ​വ്, കാ​ട എ​ന്നി​വ​യെ​യും വ​ള​ര്‍ത്തു​ന്നു​ണ്ട്.

ഷാ​ഹു​വി​ന്‍റെ മാ​താ​വ് പാ​ത്തു​മ്മു​വും ഹു​മൈ​ദി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​യ മ​ന്‍ഹ ഫാ​ത്വി​മ, മെ​ഹ്നാ​സ് ഫാ​ത്വി​മ എ​ന്നി​വ​രും പൂ​ര്‍ണ പി​ന്ത​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്. മ​ക​ന്‍റെ നേ​ട്ട​ത്തി​ല്‍ നി​റ​ഞ്ഞ സം​തൃ​പ്തി​യു​ണ്ടെ​ന്നും മ​റ്റു​ള്ള​വ​ര്‍ക്ക് മാ​തൃ​ക​യാ​വു​ന്ന രീ​തി​യി​ലേ​ക്ക് കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്നും ക​വി​യും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ സാ​ന്നി​ധ്യ​വു​മാ​യ ഷാ​ഹു പ​ടി​ഞ്ഞാ​റെ​യി​ല്‍ ഗ​ള്‍ഫ് മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A TagSelect A Tag
News Summary - little farmers award to humaid rishan shah
Next Story