Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലി​ഓ​റ 2026...

ലി​ഓ​റ 2026 ആ​ഹ്ലാ​ദോ​ത്സ​വ​മാ​യി

text_fields
bookmark_border
ലി​ഓ​റ 2026 ആ​ഹ്ലാ​ദോ​ത്സ​വ​മാ​യി
cancel
camera_alt

ലി​ഓ​റ 2026 സ്റ്റേ​റ്റ് സ​ർ​ഗ​ധാ​ര ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്ദു​ൽ കാ​ദ​ർ അ​രി​പ്പാ​മ്പ്ര ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ദു​ബൈ: കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ‘ലി​ഓ​റ 2026’ ആ​വേ​ശോ​ത്സ​വ​മാ​യി. ദു​ബൈ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച സ​ർ​ഗോ​ത്സ​വ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല ഒ​ന്നാ​മ​താ​യ​തി​ന്റെ​യും, ഈ​ദു​ൽ ഇ​ത്തി​ഹാ​ദ് പ​രി​പാ​ടി​യി​ൽ ന​ട​ന്ന ഘോ​ഷ​യാ​ത്ര മ​ത്സ​ര​ത്തി​ൽ മൂ​ന്നാ​മ​തെ​ത്തി​യ​തി​ന്റെ​യും ആ​ഘോ​ഷ​മാ​ണ്​ ന​ട​ന്ന​ത്. ച​ട​ങ്ങി​ൽ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. പ്ര​സി​ഡ​ന്റ് ഇ​ൻ​ചാ​ർ​ജ് അ​ഷ്‌​റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് സ​ർ​ഗ​ധാ​ര ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്ദു​ൽ കാ​ദ​ർ അ​രി​പ്പാ​മ്പ്ര ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സ​ർ​ഗോ​ത്സ​വം ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​വി നാ​സ​ർ, സാ​ഹി​ത്യ​കാ​ര​ൻ സു​ലൈ​മാ​ൻ മ​തി​ല​കം, വ​നി​താ വി​ങ് സം​സ്ഥാ​ന ജ​ന​റ​ൽ ക​ൺ​വീ​ന​ർ റീ​ന സ​ലിം, വൈ​സ് ചെ​യ​ർ​മാ​ൻ സു​ബി മ​നാ​ഫ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ക​ണ്ണൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹ്ദാ​ദ് മൂ​ഴി​ക്ക​ര, അ​ലി ഉ​ളി​യി​ൽ, പാ​ല​ക്കാ​ട് ജി​ല്ല സെ​ക്ര​ട്ട​റി ടി.​എം.​എ സി​ദ്ദീ​ഖ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ഈ​ദ് അ​ൽ ഇ​ത്തി​ഹാ​ദ് ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള അം​ഗ​ങ്ങ​ൾ​ക്കും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ പ​ട്ടി​ക്ക​ര സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബ​ഷീ​ർ വ​ര​വൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf Newsgulf news malayalam
News Summary - Liora 2026 becomes a festival of joy
Next Story