ദുബൈ എക്സ്പോയിലേക്ക് ലയണൽ മെസ്സിയുടെ കിക്കോഫ്
text_fieldsഎക്സ്പോ ഇൻറർനാഷനൽ അംബസഡറായ ലയണൽ മെസ്സി യു.എ.ഇ മന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റീം അൽ ഹാഷ്മിയോടൊപ്പം (ഫയൽ ചിത്രം)
ദുബൈ: എക്സ്പോ 2020യുടെ മൂന്ന് മാസത്തെ കൗണ്ട് ഡൗണിന് അർജൻറീനൻ താരം ലയണൽ മെസ്സിയുടെ കിക്കോഫ്.എക്സ്പോ സൈറ്റിലെ അൽ വാസൽ പ്രാസയിലേക്കായിരുന്നു മെസ്സിയുടെ പ്രതീകാത്മക കിക്കോഫ്. ഇടംകാലിൽ കുരുത്ത മെസ്സിയുടെ ഷോട്ട് അൽവാസൽ പ്ലാസയുടെ ഉള്ളിലേക്ക് പറന്നിറങ്ങുന്ന രീതിയിൽ ചിത്രീകരിച്ച വിഡിയോ ദുബൈ മീഡിയ ഒാഫിസാണ് ട്വീറ്റ് ചെയ്തത്.
ലോകത്തിലെ ഏറ്റവും വലിയ 360 ഡിഗ്രി പ്രൊജക്ഷൻ താഴികക്കുടമാണ് അൽ വാസൽ. എക്സ്പോ 2020യുടെ ഇൻറർനാഷനൽ അംബാസഡറായ മെസ്സി നിലവിൽ ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ കളിക്കുകയാണ്. 2019 മേയ് മുതൽ മെസ്സി എക്സ്പോ കാമ്പയിെൻറ ഭാഗമാണ്. കഴിഞ്ഞ വർഷം എക്സ്പോ സൈറ്റ് സന്ദർശിച്ചിരുന്നു.
ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31വരെയാണ് എക്സ്പോ 2020. കഴിഞ്ഞ ദിവസം എക്സ്പോയിലേക്കുള്ള ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരുന്നു. ഒരാൾക്ക് 95 ദിർഹമാണ് ടിക്കറ്റ് നിരക്ക്, ആറു മാസത്തേക്ക് 495 ദിർഹം.

