ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സ് പുതുക്കാന്‍ റാസല്‍ഖൈമയില്‍ സ്മാര്‍ട്ട് സംവിധാനം
text_fieldsറാസല്‍ഖൈമ: എമിറേറ്റിലെ ലൈറ്റ് മോേട്ടാർ വാഹനങ്ങളുടെ ലൈസന്‍സ് പുതുക്കാന്‍ ജനങ്ങള്‍ ഇനി സമയം കളയേണ്ടതില്ല. പുതിയ സ്മാര്‍ട്ട് ആപ്പ് വഴി എളുപ്പത്തിൽ പുതുക്കാമെന്ന് റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. ഫെബ്രുവരി മുതലാണ് സ്മാര്‍ട്ട് ആപ്പ് സേവനം ലഭിക്കുക. യു.എ.ഇയുടെ വിഷന്‍ 2021 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജനങ്ങള്‍ക്ക് സൗകര്യപ്രദമായ പുതു സംവിധാനം നടപ്പാക്കുന്നതെന്ന് റാക് പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് സഈദ് അല്‍ ഹുമൈദി അഭിപ്രായപ്പെട്ടു. പദ്ധതിയുടെ പ്രചരണാര്‍ഥം 10,000ത്തോളം ലഘുലേഖകള്‍ വിതരണം ചെയ്യുമെന്ന് റാക് പൊലീസ് വെഹിക്കിള്‍ ആൻറ് ഡ്രൈവര്‍ ലൈസന്‍സിംഗ് ഡയറക്ടര്‍ കേണല്‍ ആദില്‍ അലി അല്‍ഗൈസ് സ്മാര്‍ട്ട് സംവിധാന പ്രഖ്യാപന യോഗത്തില്‍ വ്യക്തമാക്കി. www.moi.gov.ae അഡ്രസില്‍ സ്മാര്‍ട്ട് സംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയാം. ‘നിങ്ങൾക്കുവേണ്ട സേവനം നിങ്ങളുടെ കൈകളാൽ തന്നെ’ എന്ന തലക്കെട്ടിലാണ് പ്രചാരണം നടക്കുകയെന്നും ആദില്‍ അലി തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
