Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൈത്താങ്ങായവർക്ക്...

കൈത്താങ്ങായവർക്ക് നന്ദി പറഞ്ഞ് മലയാളി മെക്കാനിക്ക്

text_fields
bookmark_border
കൈത്താങ്ങായവർക്ക് നന്ദി പറഞ്ഞ് മലയാളി മെക്കാനിക്ക്
cancel
camera_alt????? ???????? ???????????????? ????????????????????? ??????????? ?????????? ????????????? ?????????? ???????????

ദു​ബൈ: ദൈ​വം കാ​ത്തു, റാ​ശി​ദ് ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​ർ​മാ​ർ​ക്ക് ന​ന്ദി - അ​റ്റു​പോ​യി​ട്ടും തു​ന്നി​ചേ​ ർ​ക്ക​പ്പെ​ട്ട ഇ​ട​തു​കൈ ശ്ര​മ​ക​ര​മാ​യി കൂ​പ്പി​ക്കൊ​ണ്ട് ഫ്ലേ​റ്റി​ൻ ബേ​ബി പ​റ​ഞ്ഞു.
ജോ​ലി​ക്കി​ടെ ല ി​ഫ്റ്റ് ത​ക​രാ​റാ​യി കൈ ​അ​റ്റു​പോ​യ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ദു​ബൈ​യി​ലെ എ​ല​വേ​റ് റ​ർ (ലി​ഫ്റ്റ്) മെ​ക്കാ​നി​ക്ക് തൃ​ശൂ​ർ സ്വ​ദേ​ശി ഫ്ലേ​റ്റി​ൻ ബേ​ബി ഇ​പ്പോ​ൾ സു​ഖം പ്രാ​പി​ച്ചു​വ​രു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ ലി​ഫ്റ്റി​െൻറ ഇ​രു​മ്പു​പാ​ളി വീ​ണ് ഇ​ട​തു​കൈ മു​ട്ടി​ന് താ​ഴെ അ​റ്റു​വീ​ണി​രു​ന്നു. പി​ന്നീ​ട് നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് കൈ ​തു​ന്നി​ച്ചേ​ർ​ക്കാ​നാ​യ​ത്.

ദു​ബൈ​യി​ൽ ഒ​രു ഹോ​ട്ട​ലി​ൽ സെ​പ്റ്റം​ബ​ർ 28നാ​യി​രു​ന്നു അ​പ​ക​ടം. സൈ​റ്റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഉ​ട​ൻ ആം​ബു​ല​ൻ​സ് വി​ളി​ച്ചു​വ​രു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​റ്റു​പോ​യ കൈ ​ക​ണ്ടെ​ത്തി ഐ​സ് പെ​ട്ടി​യി​ലി​ട്ടാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഡോ. ​ഹാ​മ​ദ് ബ​ദാ​വി, ഡോ. ​മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഉ​ട​ൻ ത​ന്നെ കൈ ​തു​ന്നി​ച്ചേ​ർ​ക്കു​ക​യും ര​ക്ത​യോ​ട്ടം സാ​ധ്യ​മാ​ക്കു​ക​യും ചെ​യ്തു. നാ​ലു മ​ണി​ക്കൂ​റെ​ടു​ത്താ​ണ് കൈ ​തു​ന്നി​ച്ചേ​ർ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. വൈ​കി​ട്ട് ഏ​ഴി​ന് ആ​രം​ഭി​ച്ച ശ​സ്ത്ര​ക്രി​യ രാ​ത്രി 10.30നാ​ണ് പൂ​ർ​ത്തി​യാ​യ​ത്. തു​ട​ർ​ന്ന് പി​റ്റേ​ന്ന് വൈ​കീ​ട്ട് തു​ട​ർ ശ​സ്ത്ര​ക്രി​യ​യും ന​ട​ത്തി.

ഒ​ക്​​ടോ​ബ​ർ 16ന് ​ആ​ശു​പ​ത്രി വി​ട്ട ഫ്ലേ​റ്റി​ൻ ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യാ​യി ചെ​റി​യ തോ​തി​ൽ കൈ​കൊ​ണ്ട് വ്യാ​യാ​മ​വും ചെ​യ്തു​വ​രു​ന്നു. ഇ​നി 10 ദി​വ​സം കൂ​ടി കൈ​യി​ൽ പ്ലാ​സ​റ്റ​ർ തു​ട​രേ​ണ്ട​തു​ണ്ടെ​ന്ന് ഡോ. ​ബ​ദാ​വി പ​റ​ഞ്ഞു. ഒ​രു വ​ർ​ഷ​ത്തോ​ളം ഫി​സി​യോ തെ​റ​പ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ ചെ​യ്യു​ന്ന​തോ​ടെ ഫ്ലേ​റ്റി​ന് കൈ ​പൂ​ർ​വ​സ്ഥി​തി​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ വി​ല​യി​രു​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslift operator
News Summary - lift operator-uae-gulf news
Next Story