ജാനറ്റ് വർഗീസിന് ലൈഫ് ടൈം അച്ചീവ്മെന്‍റ് ബിസിനസ് അവാർഡ്
text_fieldsവേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വനിത വിഭാഗം ഏർപ്പെടുത്തിയ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്‍റ് ബിസിനസ് അവാർഡ് അൽ നസർ ഗ്രൂപ് ഡയറക്ടർ ജാനറ്റ് വർഗീസിന് മന്ത്രി ചിഞ്ചുറാണി സമ്മാനിക്കുന്നു
അൽഐൻ: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വനിത വിഭാഗം ഏർപ്പെടുത്തിയ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്‍റ് ബിസിനസ് അവാർഡിന് അൽ നസർ ഗ്രൂപ് ഡയറക്ടർ ജാനറ്റ് വർഗീസ് അർഹയായി. വേൾഡ് മലയാളി കൗൺസിൽ വനിത വിഭാഗം ക്വലാലംപൂരിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ വെച്ച് മന്ത്രി ചിഞ്ചുറാണി അവാർഡ് നൽകി. എ.വി.എ ഗ്രൂപ് ചെയർമാൻ ഡോ. എ.വി. അനൂപ് പ്രശസ്തിപത്രം സമ്മാനിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിളയും ഗ്ലോബൽ വനിത വിഭാഗം ചെയർപേഴ്സൻ എസ്തർ ഐസക്കും പ്രസിഡന്‍റ് സെലീന മോഹനും പൊന്നാടയണിയിച്ച് ആദരിച്ചു. അൽഐൻ വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്‍റാണ് ജാനറ്റ്. അൽഐനിലെ സ്വർണ വിപണന രംഗത്ത് സജീവ സ്ത്രീ സാന്നിധ്യമായ ഇവർ ഭർത്താവ് വർഗീസ് പനക്കലിനൊപ്പമാണ് ഈ മേഖലയിൽ സജീവ സാന്നിധ്യമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

