സാമ്പത്തിക ഉപദേശം നൽകുന്ന ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ് നിർബന്ധം
text_fieldsദുബൈ: യു.എ.ഇയിൽ സാമ്പത്തിക വിഷയങ്ങളിൽ ഉപദേശം നൽകുന്ന ഇൻഫ്ലുവൻസർമാർക്ക് ലൈസൻസ് നിർബന്ധമാക്കി. നിക്ഷേപം, വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ ഉള്ളടക്കം ചെയ്യുന്നവർക്ക് ഫിൻഫ്ലുവൻസേഴ്സ് എന്ന പേരിലുള്ള ലൈസൻസാണ് അധികൃതർ അവതരിപ്പിച്ചത്. ദ സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയുടേതാണ് നടപടി.
പരമ്പരാഗത, ഡിജിറ്റൽ മാധ്യമങ്ങൾ വഴി സാമ്പത്തിക ഉള്ളടക്കം ചെയ്യുന്നവർക്കെല്ലാം ലൈസൻസ് ആവശ്യമാണ്. ലൈസൻസ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നു വർഷത്തേക്കുള്ള രജിസ്ട്രേഷൻ, ലീഗൽ ഫീസുകൾ ഒഴിവാക്കിയിട്ടുണ്ട്. ജി.സി.സി രാഷ്ട്രങ്ങളിൽ ആദ്യമായാണ് ഇൻഫ്ലുവൻസേഴ്സിന് ഇത്തരത്തിലൊരു ലൈസൻസ് കൊണ്ടുവരുന്നത്.ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിക്ഷേപ വിശകലനം, ശിപാർശകൾ, സാമ്പത്തിക പ്രമോഷനുകൾ എന്നിവ നൽകുന്ന വ്യക്തികൾക്കായി വ്യക്തമായ ഒരു ഭരണ ചട്ടക്കൂട് സ്ഥാപിക്കുക എന്നതാണ് വിപ്ലവകരമായ സംരംഭത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
യൂട്യൂബ്, ടിക് ടോക് പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഇൻഫ്ലുവൻസർമാർ ഓഹരിവിപണി, ക്രിപ്റ്റോ, സ്വർണം എന്നിവയെക്കുറിച്ച് സംസാരിക്കുകയും എല്ലാതരം നിക്ഷേപ ഉപദേശങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഫിൻഫ്ലുവൻസേഴ്സ് എന്ന പേരിൽ ലൈസൻസ് രൂപപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

