ഷാർജയിൽ തേനീച്ച വളർത്തലിന് ലൈസൻസ്
text_fieldsഷാർജ: പ്രാദേശിക കർഷകരെ സംരക്ഷിക്കാനും നിയമലംഘനങ്ങൾ തടയാനും ലക്ഷ്യമിട്ട് ഷാർജയിൽ തേനീച്ചവളർത്തുന്നതിനുള്ള ലൈസൻസ് സംവിധാനത്തിന് ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ അംഗീകാരം നൽകി. ലൈസൻസ് നേടുന്നതിലൂടെ തേനീച്ച കർഷകരെ പിന്തുണക്കുകയും ശാക്തീകരിക്കുകയും ചെയ്യുക, സർക്കാർ, സാമ്പത്തിക പ്രോഗ്രാമുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ നേടാൻ കർഷകരെ സഹായിക്കുക, പ്രാദേശിക തേനീച്ചവർഗങ്ങളെ രോഗങ്ങളിലും കീടങ്ങളിൽ നിന്നും സംരക്ഷിക്കുക, ഉയർന്ന നിലവാരമുള്ള പ്രാദേശിക തേൻ ഉൽപാദനത്തിലൂടെ ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുക, ഈ രംഗത്തെ നിയമ ലംഘനങ്ങളും ക്രമക്കേടുകൾ തടയുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ലൈസൻസിങ് സംവിധാനത്തിലൂടെ അധികൃതർ പ്രധാനമായും ലക്ഷ്യമിടുന്നത്.
ജൈവ തേൻ ഉൽപാദന മേഖല വികസിപ്പിക്കുന്നതിനുള്ള നയപരമായ തീരുമാനങ്ങളും കൗൺസിൽ അവലോകനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അക്കാദമിയിൽ നിന്ന് ബിരുദം നേടിയ സർക്കാർ ജീവനക്കാരുടെ അംഗീകരിക്കുന്ന റിപ്പോർട്ടുകളും കൗൺസിൽ യോഗം വിശദമായി വിലയിരുത്തി. സിദ്ർ ഉൾപ്പെടെ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ജൈവ തേനുകൾക്ക് ആഗോള തലത്തിൽ വൻ ഡിമാന്റാണ്. ഔഷധഗുണങ്ങൾ ഏറെ അടങ്ങിയതാണ് സിദ്ർ തേനും തേനുൽപന്നങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

