‘ചൊവ്വയിലേക്ക് നടക്കാം’; വാക്ക് ടു മാര്‍സ് പദ്ധതിയുമായി യു.എ.ഇ
text_fieldsഓപണ്‍ മാസ്റ്റേഴ്സ് ഗെയിംസ് അബൂദബി 2026ന്റെ ഉദ്ഘാടനചടങ്ങ്
അബൂദബി: ശാരീരികക്ഷമതയെയും സാമൂഹിക ക്ഷേമത്തെയും പിന്തുണയ്ക്കുന്നതിനായി ‘വാക്ക് ടു മാര്‍സ്’ പദ്ധതിക്ക് തുടക്കം കുറിച്ച് യു.എ.ഇ. ഓപണ്‍ മാസ്റ്റേഴ്സ് ഗെയിംസ് അബൂദബി 2026ന്റെ കൗണ്ട് ഡൗണിന് തുടക്കം കുറിച്ച ചടങ്ങിലായിരുന്നു പദ്ധതി പ്രഖ്യാപനം. അബൂദബി ഇക്വേസ്ട്രിയന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ശൈഖ് ത്വയ്യിബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് സംബന്ധിച്ചു.
എല്ലാ പ്രായത്തിലുള്ളവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. വ്യവസായ, സാങ്കേതിക മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബിര്‍, വിദ്യാഭ്യാസ മന്ത്രി സാറാ ബിന്ത് യൂസുഫ് അല്‍ അമീരി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. പരിപാടിക്കെത്തിയവര്‍ പ്രതീകാത്മകമായി ട്രഡ് മില്ലില്‍ നടന്നതോടെയാണ് ചടങ്ങ് സമാപിച്ചത്. ഓരോ ചുവടുകളും വ്യത്യാസമുണ്ടാക്കുന്നു എന്ന പ്രമേയത്തില്‍ എല്ലാ പ്രായക്കാരെയും ഉള്‍ക്കൊള്ളിച്ച് നടത്തത്തിനു പുറമേ, ഓട്ടവും നീന്തലും സൈക്ലിങ്ങും സംഘടിപ്പിക്കുന്നുണ്ട്.
ആരോഗ്യകരമായ ജീവിതശൈലികളെക്കുറിച്ച് ബോധവല്‍ക്കരിക്കാനും പരിപാടിയില്‍ പങ്കെടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കാനുമായി നിരവധി പ്രവര്‍ത്തനങ്ങളുണ്ടാവും. ഓപണ്‍ മാസ്റ്റേഴ്സ് ഗെയിംസ് അബൂദബി 2026 ആപ്പില്‍ 30 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് എമിറേറ്റിലെവിടെ നിന്നും തങ്ങളുടെ സംഭാവനകള്‍ ട്രാക്ക് ചെയ്യാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

