യാത്ര ചെയ്യാം അതിരുകളില്ലാതെ... അറിഞ്ഞിരിക്കാം പുതിയ ഇടങ്ങൾ
text_fieldsഷാർജ: ഭക്ഷണം, യാത്ര, ബിസിനസ്, വിദ്യാഭ്യാസം, സൗന്ദര്യം, സംഗീതം, കല, ഷോപ്പിങ് തുടങ്ങിയ എല്ലാ മേഖലകളേയും പരിചയപ്പെടാനും അറിയാനുമുള്ള മികച്ച വേദിയാണ് ‘ഗൾഫ് മാധ്യമം’ കമോൺ കേരള. ഇതിൽ പ്രധാനമാണ് സഞ്ചാര പ്രേമികൾക്കായി ഒരുക്കിയ ‘ഡ്രീം ഡെസ്റ്റിനേഷൻ’. മേയ് ഒമ്പത്, 10, 11 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിലാണ് കമോൺ കേരള അരങ്ങേറുക.
സന്ദർശകർക്ക് യാത്രയുമായി ബന്ധപ്പെട്ട മുഴുവൻ അറിവുകളും പങ്കുവെക്കാൻ കഴിയുന്ന രീതിയിൽ പ്രത്യേകം രൂപകൽപന ചെയ്തതാണ് ‘ഡ്രീം ഡെസ്റ്റിനേഷൻ’ പവലിയൻ. യാത്രയെക്കുറിച്ച് ഏറ്റവും പുതിയ അപ്ഡേഷനുകളാണ് ഇവിടെ പങ്കുവെക്കപ്പെടുക. യുവാക്കളെയും കുടുംബങ്ങളെയും ആകർഷിക്കുന്ന തരത്തിലാണിത് ഒരുക്കിയിരിക്കുന്നത്. ഷാർജ എക്സ്പോ സെന്ററിൽ കമോൺ കേരള സന്ദർശിക്കാനെത്തുന്നവർക്ക് മികച്ച അനുഭവമായിരിക്കും ഡ്രീം ഡെസ്റ്റിനേഷൻ.
ഇന്ത്യയിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമുള്ള സഞ്ചാര സാധ്യതകളാണ് ‘ഡ്രീം ഡെസ്റ്റിനേഷനിൽ’ തെളിയുന്നത്. ചെറിയ ചെലവിൽ വലിയ യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉപദേശ നിർദേശങ്ങൾ ഇവിടെ ലഭിക്കും. മാത്രമല്ല, യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവും ഇവിടെയുണ്ട്. കാരണം, പ്രമുഖ ട്രാവൽ ഏജന്റുമാർ കമോൺ കേരളയുടെ ഭാഗമാണ്. അവരുടെ പാക്കേജുകൾ നേരിൽ ചോദിച്ചറിയാം.
മേള നഗരിയിലെത്തുന്നവർക്കായി പ്രത്യേക ഓഫറുകളുമുണ്ടാകും. യാത്രാ ടിക്കറ്റ്, ഹോട്ടൽ, റിസോർട്ട്, ഭക്ഷണം, വിനോദ സഞ്ചാരകേന്ദ്രങ്ങൾ എന്നിവയെല്ലാം മുൻകൂട്ടി ബുക്ക് ചെയ്യാം. ഇതുവഴി കൃത്യമായ പ്ലാനിങ്ങോടെ അടുത്ത അവധിക്കാലത്ത് യാത്രക്കൊരുങ്ങാം. പ്ലാനിങ്ങിലെ പിഴവ് മൂലമുണ്ടാകുന്ന പാഴ്ചെലവുകൾ ഒഴിവാക്കാൻ ഇതുവഴി കഴിയും. ഇടനിലക്കാരുടെ ചൂഷണമില്ലാതെ നേരിൽ ഹോട്ടലുകളും റിസോർട്ടുകളും ബുക്ക് ചെയ്യാനും കഴിയും.
മേയിൽ നാട്ടിൽ സ്കൂൾ അവധി ദിനമാണ് വരുന്നത്. കുട്ടികളുമായി നാട്ടിലേക്ക് പോകുന്നവർ കുടുംബസമേതം യാത്ര പ്ലാൻ ചെയ്യാറുണ്ട്. ഇവർക്ക് ഏറ്റവും മികച്ച സ്ഥലങ്ങളും അവിടത്തെ സൗകര്യങ്ങളും മറ്റും അറിയാനുള്ള ആകാംക്ഷയുണ്ടാകും. അതോടൊപ്പം ചില ആശങ്കകളും സംശയങ്ങളും സ്വാഭാവികം. അത്തരക്കാർക്ക് സംശയ ദൂരീകരണത്തിനുള്ള ഏറ്റവും മികച്ച വേദിയായിരിക്കും ഡ്രീം ഡെസ്റ്റിനേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

