പ്രയത്നിക്കാം, സ്നേഹവും ഐക്യവും നിറഞ്ഞ നല്ല ഭാവിക്കായി
text_fieldsഡോ. ഷരീഫ് അബ്ദുൽ ഖാദർ
സ്വാതന്ത്ര്യത്തിന്റെ വിലയെന്തെന്ന ഓർമപ്പെടുത്തലുമായി വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടി വന്നെത്തി. നമ്മുടെ രാജ്യത്തിനായി ജീവൻ വെടിഞ്ഞ ധീരഹൃദയരുടെ ത്യാഗങ്ങളെയും സമർപ്പണത്തെയും ഈ ദിവസം സ്മരിക്കുകയും ആദരിക്കുകയും ചെയ്യാം. ലോകത്ത് അക്രമവും വിദ്വേഷവും കൊടികെട്ടിവാഴുന്ന അവസരത്തിൽ സ്നേഹവും ഐക്യവും നിറഞ്ഞ ഒരു നല്ല ഭാവി കെട്ടിപ്പടുക്കേണ്ടതുണ്ട്.
അതിനുള്ള ഓർമപ്പെടുത്തലാവട്ടെ ഈ സ്വാതന്ത്ര്യദിനം. ജനാധിപത്യമൂല്യങ്ങളെയും രാജ്യത്തിന്റെ അഖണ്ഡതയെയും നെഞ്ചോട് ചേർത്തു ഈ വേളയിൽ നമുക്കും സ്വാതന്ത്യ്രദിനാഘോഷത്തിൽ പങ്കുചേരാം.
ഇന്ത്യയുടെ മുന്നേറ്റത്തിനായി പ്രയത്നിക്കാം, ഭാരതീയനായതിൽ നമുക്ക് അഭിമാനിക്കാം. ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ -ഡോ. ഷരീഫ് അബ്ദുൽ ഖാദർ (ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, എ.ബി.സി ഗ്രൂപ് ഓഫ് കമ്പനീസ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

