കൈകോർക്കാം, കേരളത്തിനൊപ്പം
text_fieldsയു.എ.ഇ ഇന്ത്യയിലേക്കയച്ച മരുന്നുകൾ
ദുബൈ: നാട് കണ്ണീർ പൊഴിച്ചപ്പോഴെല്ലാം സാന്ത്വനവുമായി ഓടിയെത്തിയിട്ടുണ്ട് പ്രവാസലോകം. പ്രളയകാലങ്ങളിലും ദുരിതകാലത്തും നാമത് കണ്ടതാണ്. രാജ്യം വീണ്ടും മറ്റൊരു ദുരന്തമുഖത്താണ്. ആരും ഒരിടത്തും സുരക്ഷിതരല്ലെങ്കിലും താരതമ്യേന ഭേദപ്പെട്ടനിലയിൽ കഴിയുന്ന പ്രവാസികൾതന്നെയാണ് അവർക്ക് സഹായം ചൊരിയേണ്ടത്. അതുകൊണ്ടാണ്, കേരള സർക്കാർ വീണ്ടും പ്രവാസികളുടെ സഹായം തേടുന്നത്. നോർക്ക വഴി കേരളത്തിലേക്ക് സഹായം എത്തിക്കാനുള്ള ശ്രമത്തിലാണ് നമ്മുടെ സർക്കാർ.
നാട്ടിലേക്ക് സഹായമൊഴുക്കാനുള്ള ദൗത്യം പ്രവാസി സംഘടനകൾ ഏറ്റെടുത്ത് കഴിഞ്ഞു. ഈ ആഴ്ചതന്നെ ദുബൈയിൽനിന്ന് സഹായവുമായി ആദ്യ വിമാനം തിരുവനന്തപുരത്തേക്ക് അയക്കാനാണ് പദ്ധതി. വ്യക്തികൾക്ക് സംഘടനകൾ വഴിയും നോർക്ക വഴിയും സഹായങ്ങൾ എത്തിക്കാം.
എന്താണ് ദൗത്യം:
കോവിഡുമായി ബന്ധപ്പെട്ട് ഇറക്കുമതി ചെയ്യുന്ന മെഡിക്കൽ സഹായങ്ങളുടെ ചുങ്കം കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള സഹായങ്ങൾ കാർഗോ നിരക്ക് ഈടാക്കാതെ നാട്ടിലെത്തിക്കാമെന്ന് എമിറേറ്റ്സ് എയർെലെൻസും ഉറപ്പുനൽകിയിട്ടുണ്ട്.
ഇത് രണ്ടും സംയോജിപ്പിച്ച് സഹായങ്ങൾ നാട്ടിലെത്തിക്കാനാണ് കേരള സർക്കാറിെൻറ ശ്രമം. കേരള മെഡിക്കൽ സൈപ്ലസ് കോർപറേഷനാണ് ഇതിെൻറ ചുമതല. പ്രവാസലോകത്തെ സഹായം ക്രോഡീകരിക്കാൻ നോർക്ക റൂട്ട്സിനെയും ചുമതലപ്പെടുത്തി. ഇതിെൻറ ഭാഗമായി നോർക്ക റൂട്ട് കഴിഞ്ഞദിവസം എല്ലാ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകൾക്കും കത്ത് അയച്ചിരുന്നു.
ഇതോടെ, പ്രവാസി സംഘടനകൾ അരയും തലയും മുറുക്കി രംഗത്തിറങ്ങി. തെരഞ്ഞെടുപ്പിെൻറ പേരിൽ രണ്ടാഴ്ച മുമ്പുവരെ വാഗ്വാദത്തിലേർപ്പെട്ടവരാണ് തോളോടുതോൾ ചേർന്ന് സഹായമെത്തിച്ചത്. കോവിഡ് കാലത്ത് അവഗണനകളും കുത്തുവാക്കുകളും ഏറെ കേട്ടവരാണെങ്കിലും മറ്റുള്ളവർക്കായി ജീവിക്കുന്ന പ്രവാസികൾക്ക് ഇതൊന്നും സഹായം ചെയ്യുന്നതിന് തടസ്സമായില്ല.
നാല് ദിവസം മുമ്പാണ് സഹായം സ്വീകരിക്കാൻ തുടങ്ങിയതെങ്കിലും ചില സംഘടനകൾ ആദ്യഘട്ട സഹായം നോർക്കക്ക് കൈമാറിക്കഴിഞ്ഞു. ഓക്സിജൻ യൂനിറ്റ്, ഓക്സിജൻ കണ്ടെയ്നർ, ഐ.സി.യു ഉപകരണങ്ങൾ, വെൻറിലേറ്റർ, പൾസ് ഓക്സി മീറ്റർ, മരുന്നുകൾ തുടങ്ങിയവയാണ് ശേഖരിക്കുന്നത്.
മെഡിക്കൽ രംഗത്തെ പ്രമുഖരായ ആസ്റ്റർ ഗ്രൂപ്പുമായി സഹകരിച്ചാണ് ദൗത്യം നടപ്പാക്കുന്നത്. എല്ലാ ജി.സി.സിയിലും ഇത് നടപ്പാക്കുന്നുണ്ടെന്ന് നോർക്ക റൂട്ട്സ് ഡയറക്ടർ ഒ.വി. മുസ്തഫ പറഞ്ഞു.
യു.എ.ഇ വീണ്ടും സഹായം അയച്ചു
ദുബൈ: ഇന്ത്യയിലെ കോവിഡ് ബാധിതരെ സഹായിക്കാൻ യു.എ.ഇ വീണ്ടും മെഡിക്കൽ ഉപകരണങ്ങൾ അയച്ചു. അഞ്ചു ലക്ഷം ഫവിപിരിവിർ ടാബ്ലറ്റുകളാണ് അയച്ചത്. യു.എ.ഇയുടെ സഹായത്തിന് നന്ദി അറിയിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. നേരത്തേയും ഓക്സിജൻ സിലിണ്ടർ അടക്കമുള്ള സഹായങ്ങൾ യു.എ.ഇ ഇന്ത്യയിൽ എത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

