Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകഥയറിഞ്ഞു നടക്കാം, ഈ...

കഥയറിഞ്ഞു നടക്കാം, ഈ അത്​ഭുതലോകത്ത്

text_fields
bookmark_border
കഥയറിഞ്ഞു നടക്കാം, ഈ അത്​ഭുതലോകത്ത്
cancel

സാങ്കൽപ്പിക കഥകൾ എല്ലായ്പ്പോഴും കുട്ടികൾക്കുവേണ്ടി എഴുതിത്തീർത്തവയാണ്​. ആലിസി​െൻറ അത്ഭുതലോകവും നാവികനായ സിന്ദ്ബാദി​െൻറ കഥകളും കള്ളം പറയുമ്പോൾ മൂക്ക് നീണ്ടു വരുന്ന പിനോക്യോ എന്ന ചങ്ങാതിയുമെല്ലാം കുട്ടിക്കൂട്ടുകാർക്ക് എന്നും പ്രിയപ്പെട്ടവരാണ്. ഇങ്ങനെയുള്ള സാങ്കൽപ്പിക കഥകളിലെ ചങ്ങാതിമാരും അത്രയും മനോഹരമായ ലോകവുമെല്ലാം ഈ ഭൂമിയിലുണ്ടെന്ന് പറഞ്ഞാലോ. വിശ്വസിക്കാൻ പ്രയാസമാവുമല്ലേ! എന്നാൽ അങ്ങനെ ഒരിടം ബ്രിട്ടീഷ് കൊളമ്പിയയിലെ മലക്വ എന്ന പ്രദേശത്തുണ്ട്.

1950 കളിൽ ഡോറിസ് എന്ന വ്യക്തിയും അവളുടെ ചങ്ങാതിയായ എണസ്​റ്റ്​ നിധമും മുൻകൈയെടുത്ത് നിറയെ മരങ്ങൾ നിറഞ്ഞ പ്രദേശത്ത് സാങ്കൽപിക കഥകളിലെ കഥാപാത്രങ്ങളെയും കൊട്ടാരങ്ങളെയും മറ്റു വസ്തുക്കളെയും നിർമ്മിച്ചെടുത്തു.1960 കാലഘട്ടമായതോടെ ഈ പ്രദേശത്തെ ലോകം അറിയാനും ഇഷ്ടപ്പെടാനും തുടങ്ങി. സാങ്കൽപിക കഥകളെയും കഥാപാത്രങ്ങളെയും ഏറെ ഇഷ്​ടപ്പെടുന്ന കുട്ടികളും മുതിർന്നവരും ഇവിടുത്തെ പതിവ് കാഴ്ചക്കാരായി. ഒന്നര മണിക്കൂറോളം നടന്നു കാണാവുന്ന കാഴ്ചകൾ മനോഹരമായ ഈ വനത്തിലുണ്ട്. നാല്പത് ഏക്കറിലായി പരന്നു കിടക്കുന്ന ഇവിടെ വിവിധ രൂപത്തിലും വലിപ്പത്തിലുമുള്ള കോട്ടകൾ അവയ്ക്കു സമീപത്തായി സ്ഥിതി ചെയ്യുന്ന തടവറകൾ, ഭീമാകാരമായ കൂണുകൾ നഴ്‌സറിപ്പാട്ടുകളിലെ പ്രധാനിയായ മേരിയും അവളുടെ ആട്ടിൻകുട്ടിയും കുട്ടികൾക്ക് ഏറെ പ്രിയമുള്ള സ്‌നോവൈറ്റുമെല്ലാം മനോഹരമായ ഈ കാടുകളിൽ നില കൊള്ളുന്നു.

ആഴ്ചയിൽ ഏഴു ദിവസവും നിങ്ങൾക്കവിടം സന്ദർശിക്കാവുന്നതാണ്. സാധാരണഗതിയിൽ ഒൻപത് മുതൽ അഞ്ച് വരെയാണ് പ്രവൃത്തി സമയം. രണ്ട് വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് info@enchantedforestbc.com എന്ന പേജ് സന്ദർശിക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emarat Beats
News Summary - Let's get to the story, this is the underworld
Next Story