പെരുന്നാൾ അവധിക്ക് മുസന്ദം കാണാം
text_fieldsദുബൈ: യു.എ.ഇയിലെ ഈദ് അവധി നാളുകൾ ആഹ്ലാദകരമാക്കാൻ മികച്ച ടൂർ പാക്കേജുമായി സ്മാർട്ട് ട്രാവൽ. കുറഞ്ഞ നിരക്കിൽ ക്രൂയിസ് ട്രിപ്പിലൂടെ മുസന്ദം സന്ദർശിക്കാനുള്ള അവസരവുമായാണ് ഇത്തവണത്തെ ചെറിയ പെരുന്നാളിന് സ്മാർട്ട് ട്രാവൽ എത്തുന്നത്. 'സ്മാർട്ട് മുസന്ദം' എന്ന പേരിൽ ഒരു ദിവസം മുഴുവൻ വേണ്ടപ്പെട്ടവർക്കൊപ്പം ചെലവഴിക്കാനുള്ള പാക്കേജാണിത്. യു.എ.ഇയിലെ റെസിഡന്റ് വിസക്കാർക്കും വിസിറ്റ് വിസക്കാർക്ക് ഒരു പോലെ യാത്രയിൽ പങ്കാളികളാകാം.
മല ഇടുക്കുകളിലൂടെയുള്ള ഈ ജലസഞ്ചാര യാത്ര ഉപഭോക്താക്കൾക്ക് മികച്ച അനുഭൂതി സമ്മാനിക്കുമെന്ന് സ്മാർട്ട് ട്രാവൽ എം.ഡി അഫി അഹ്മദ് പറഞ്ഞു. സ്വിമ്മിങ്,സ്നോർക്കലിങ്, ബീച്ച് സന്ദർശനം, ബനാന ബോട്ട്, സ്പീഡ് ബോട്ട്, ഫിഷിങ് തുടങ്ങിയ വിവിധ ആക്ടിവിറ്റികളും ഉച്ചഭക്ഷണം, ചായ, കോഫി, പാനീയങ്ങൾ അടക്കമുള്ള യാത്രയാണ് സ്മാർട്ട് ട്രാവൽ ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും +971569918341,+971552428686 എന്നീ നമ്പറുകളിലേക്ക് വിളിക്കാം.

