Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right​ആ​ഘോ​ഷി​ക്കാം,...

​ആ​ഘോ​ഷി​ക്കാം, യു.​എ.​ഇ​ക്കൊ​പ്പം

text_fields
bookmark_border
​ആ​ഘോ​ഷി​ക്കാം, യു.​എ.​ഇ​ക്കൊ​പ്പം
cancel
camera_alt

ദു​ബൈ ബ്ലൂ​വാ​​ട്ടേ​ഴ്​​സ്​ ഐ​ല​ൻ​ഡ്​

1. എ​ക്​​സ്​​പോ 2020

സു​വ​ർ​ണ ജൂ​ബി​ലി​യും മ​ഹാ​മേ​ള​യും ഒ​രു​മി​ച്ച്​ വ​ന്ന​ത്​ രാ​ജ്യ​ത്തി​ന്​ ഇ​ര​ട്ടി​മ​ധു​ര​മാ​ണ്​ പ​ക​ർ​ന്നി​രി​ക്കു​ന്ന​ത്. സം​ഗീ​ത പ​രി​പാ​ടി​ക​ൾ, വെ​ടി​ക്കെ​ട്ട്, പ​രേ​ഡ്​ തു​ട​ങ്ങി​യ​വ​യോ​ടെ​യാ​ണ്​ എ​ക്​​സ്​​പോ​യി​ലെ ആ​ഘോ​ഷം. ഇൗ ​ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ പു​ല​ർ​ച്ച ര​ണ്ട്​ വ​രെ എ​ക്​​സ്​​പോ​യു​ടെ വാ​തി​ലു​ക​ൾ തു​റ​ന്നു​കി​ട​ക്കും. രാ​വി​ലെ 10.15ന്​ ​അ​ൽ​വ​സ്​​ൽ പ്ലാ​സ​യി​ൽ പ​താ​ക ഉ​യ​ർ​ത്തും. ഏ​ഴ്​ എ​മി​േ​റ​റ്റു​ക​ളി​ലെ 60 ഇ​മാ​റാ​ത്തി പൗ​ര​ന്മാ​ർ പ​ര​മ്പ​രാ​ഗ​ത ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.

12.45ന്​ ​ക​ളേ​ഴ്​​സ്​ ഓ​ഫ്​ വേ​ൾ​ഡ്​ പ​രേ​ഡ്. ദു​ബൈ പൊ​ലീ​സി​െൻറ കു​തി​ര ​േസ​ന​യും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ മാ​ർ​ച്ചി​ങ്​ ബാ​ൻ​ഡും അ​ണി​നി​ര​ക്കും. യു.​എ.​ഇ വ്യോ​മ​സേ​ന​യു​ടെ അ​ഭ്യ​സ​പ്ര​ക​ട​ന​ങ്ങ​ളും അ​ര​ങ്ങേ​റും. മൂ​ന്ന്​ മ​ണി മു​ത​ൽ വി​വി​ധ സം​ഗീ​ത പ​രി​പാ​ടി​ക​ൾ ന​ട​ക്കും. രാ​ത്രി 7.30നും 10.30​നും യു.​എ.​ഇ​യു​ടെ ച​രി​ത്രം വി​ളി​ച്ചു​പ​റ​യു​ന്ന സ്​​റ്റേ​ജ്​ ഷോ ​അ​ൽ​വ​സ്​​ൽ പ്ലാ​സ​യി​ൽ ന​ട​ക്കും. 200ഓ​ളം ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ക്കും. ദേ​ശീ​യ ദി​ന അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി എ​ട്ടി​ന്​ അ​ൽ​വ​സ്​​ലി​ൽ വെ​ടി​ക്കെ​ട്ട്​ ന​ട​ക്കും.

2. ഹ​ത്ത

ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ​ക്ക്​ ഇ​ക്കു​റി വേ​ദി​യൊ​രു​ക്കു​ന്ന​ത്​ ഹ​ത്ത​യാ​ണ്. നാ​ളെ വൈ​കു​ന്നേ​രം 5.30 മു​ത​ലാ​ണ്​ പ​രി​പാ​ടി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും വി​വി​ധ ചാ​ന​ലു​ക​ൾ വ​ഴി​യും വെ​ബ്​​സൈ​റ്റി​ലൂ​ടെ​യും ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. ഡി​സം​ബ​ർ നാ​ല്​ മു​ത​ൽ 12 വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കും. ഡി​സം​ബ​ർ നാ​ലി​െൻറ ടി​ക്ക​റ്റ്​ ഇ​തി​ന​കം വി​റ്റ​ഴി​ഞ്ഞു. മ​റ്റു ദി​വ​സ​ങ്ങ​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റ്​ ല​ഭ്യ​മാ​ണ്. വാ​ക്​​സി​നെ​ടു​ത്ത​വ​ർ​ക്കോ 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ഡ്​ പ​ര​ി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വാ​യ​​വ​ർ​ക്കോ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം.

3. ദു​ബൈ ബ്ലൂ​വാ​​ട്ടേ​ഴ്​​സ്​ ഐ​ല​ൻ​ഡ്​

ബു​ർ​ജ്​ ഖ​ലീ​ഫ, ബു​ർ​ജ്​ അ​ൽ അ​റ​ബ്, പൊ​യ​െൻറ, പാം ​ജു​മൈ​റ എ​ന്നി​വ​ക്ക്​ പു​റ​മെ ബ്ലൂ ​വാ​​ട്ടേ​ഴ്​​സ്​ ഐ​ല​ൻ​ഡി​ലും മ​നോ​ഹ​ര​മാ​യ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. 6.30 മു​ത​ൽ രാ​ത്രി പ​ത്ത്​ വ​രെ ഐ​ൻ ദു​ബൈ​യി​ൽ മൂ​ന്ന്​ ലൈ​റ്റ്​ ഷോ​ക​ൾ ഉ​ണ്ടാ​കും. പ​ര​മ്പ​രാ​ഗ​ത ഇ​മാ​റാ​ത്തി ഗാ​യ​ക​സം​ഘ​വും ഫാ​ൽ​ക്ക​ൺ​റി വി​ദ​ഗ്​​ധ​രു​മാ​യ അ​ൽ അ​യാ​ല​യു​ടെ പ്ര​ക​ട​നം വൈ​കു​ന്നേ​രം മൂ​ന്ന്​ മു​ത​ൽ ഉ​ണ്ടാ​കും. രാ​ത്രി 8.30 മു​ത​ൽ മൂ​ന്ന്​ മി​നി​റ്റ്​ വെ​ടി​ക്കെ​ട്ട്​ ന​ട​ക്കും.

4. അ​ബൂ​ദ​ബി യാ​സ്​ ഐ​ല​ൻ​ഡ്​

രാ​ത്രി ഒ​മ്പ​ത്​ മു​ത​ൽ അ​ബൂ​ദ​ബി യാ​സ്​ ഐ​ല​ൻ​ഡി​ലും കോ​ർ​ണി​ഷി​ലും വെ​ടി​ക്കെ​ട്ട്​ ന​ട​ക്കും. അ​ൽ മ​ർ​യ ഐ​ല​ൻ​ഡ്, ബ​വ്വാ​ബ​ത്​ അ​ൽ ഷ​ർ​ഖ്​ മാ​ൾ, അ​ൽ ​െഎ​ൻ, അ​ൽ ദ​ഫ്ര എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​പാ​ടി​യു​ണ്ടാ​കും. വൈ​കു​ന്നേ​രം അ​ഞ്ച്​ മു​ത​ൽ തു​ട​ങ്ങു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ രാ​ത്രി പ​ത്ത്​ വ​രെ നീ​ളും. അ​ൽ ഹു​സ്​​ൻ ആ​പ്പി​ൽ ഗ്രീ​ൻ പാ​സു​ള്ള​വ​ർ​ക്ക്​ പ്ര​വേ​ശി​ക്കാം.

5. ​േഗ്ലാ​ബ​ൽ വി​ല്ലേ​ജ്​

ദേ​ശീ​യ ദി​ന​ത്തി​ൽ ​േഗ്ലാ​ബ​ൽ വി​ല്ലേ​ജി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്കു​ണ്ടാ​കും. ഇ​ത്​ മു​ൻ​കൂ​ട്ടി​ക്ക​ണ്ടു​ള്ള പ​രി​പാ​ടി​ക​ൾ ആ​​സൂ​ത്ര​ണം ചെ​യ്​​തി​ട്ടു​ണ്ട്. വൈ​കു​ന്നേ​രം അ​ഞ്ച്​ മു​ത​ലാ​ണ്​ പ​രി​പാ​ടി. പ്ര​ധാ​ന സ്​​റ്റേ​ജി​ൽ ത​ത്സ​മ​യ സം​ഗീ​ത പ​രി​പാ​ടി ന​ട​ക്കും. ഇ​മാ​റാ​ത്തി താ​ര​ങ്ങ​ളാ​യ ഹ​ബീ​ബ്​ ഗു​ലൂം, ഫാ​ത്​​മ അ​ൽ​ബ്ലൂ​ഷി തു​ട​ങ്ങി​യ​വ​ർ വേ​ദി​യി​ലെ​ത്തും. രാ​ത്രി ഒ​മ്പ​തി​ന്​ സം​ഗീ​ത​ത്തി​െൻറ അ​ക​മ്പ​ടി​യോ​ടെ വെ​ടി​ക്കെ​ട്ട്​ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationcelebrateUAEUAE International DayPlaces
News Summary - Let's celebrate with U.A.E. The five main celebrations Places of the UAE International Day.
Next Story