Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightല​ജ​ൻ​ഡ് ഫു​ട്ബാ​ൾ...

ല​ജ​ൻ​ഡ് ഫു​ട്ബാ​ൾ ലീ​ഗ്; ലോ​ക ഇ​ല​വ​ന് ഉ​ജ്ജ്വ​ല ജ​യം

text_fields
bookmark_border
ല​ജ​ൻ​ഡ് ഫു​ട്ബാ​ൾ ലീ​ഗ്; ലോ​ക ഇ​ല​വ​ന് ഉ​ജ്ജ്വ​ല ജ​യം
cancel
camera_alt

ല​ജ​ൻ​ഡ്​​സ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ന​ട​ക്കു​ന്ന ദുബൈ​ ആൽ​ മക്തൂം സ്​​റ്റേ​ഡി​യ​ത്തി​ൽ കാ​ണി​ക​ൾ തി​ങ്ങി​നി​റ​ഞ്ഞ ഗാ​ല​റി

ദു​ബൈ: ഇ​തി​ഹാ​സ​താ​ര​ങ്ങ​ൾ ഏ​റ്റു​മു​ട്ടി​യ ല​ജ​ൻ​ഡ് ഫു​ട്ബാ​ൾ ലീ​ഗി​ന്റെ ഉ​ദ്ഘാ​ട​ന​മ​ത്സ​ര​ത്തി​ൽ വേ​ൾ​ഡ് ഇ​ല​വ​ന് ഉ​ജ്ജ്വ​ല ജ​യം. ദു​ബൈ ആ​ൽ​മ​ക്തൂം സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ മൂ​ന്നി​നെ​തി​രെ എ​ട്ടു ഗോ​ളി​നാ​ണ് റെ​ഡ് ഡെ​വി​ൾ​സി​നെ തോ​ല്പി​ച്ച​ത്.

ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഏ​ക ന്യൂ​സ് ചാ​ന​ലാ​യി മീ​ഡി​യ വ​ൺ മീ​ഡി​യ പാ​ർ​ട്ണ​റാ​യ മ​ത്സ​രം വീ​ക്ഷി​ക്കാ​ൻ ആ​യി​ര​ക്ക​ണ​ക്കി​ന് കാ​ണി​ക​ൾ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യി​രു​ന്നു.

റെ​ഡ് ഡെ​വി​ൾ​സി​നു കീ​ഴി​ൽ മു​ൻ മാ​ഞ്ച​സ്റ്റ​ർ താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന​പ്പോ​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ലോ​കോ​ത്ത​ര താ​ര​ങ്ങ​ളു​മാ​യാ​ണ് വേ​ൾ​ഡ് ഇ​ല​വ​ൻ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. എ​ട്ടാം മി​നി​റ്റി​ൽ മു​ൻ ഫ്ര​ഞ്ച് താ​രം ലു​ഡോ​വി​ക്ക് ഗ്വി​ലി​യാ​ണ് ലോ​ക ഇ​ല​വ​നാ​യി ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 15ാം മി​നി​റ്റി​ൽ സാ​ഗ്ന​യി​ലൂ​ടെ വീ​ണ്ടും മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ, 28ാം മി​നി​റ്റി​ൽ മു​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​രം ദി​മി​ത്രി ബ​ർ​ബ​റ്റോ​വ്, റെ​ഡ് ഡെ​വി​ൾ​സി​നാ​യി ആ​ദ്യ ഗോ​ൾ നേ​ടി.

മ​റ്റൊ​രു ബ്ലാ​സ്റ്റേ​ഴ്സ് മു​ൻ താ​ര​മാ​യ ഡേ​വി​ഡ് ജെ​യിം​സ് പെ​നാ​ൽ​റ്റി ത​ടു​ത്തി​ട്ടെ​ങ്കി​ലും ബെ​ർ​ബ​റ്റോ​വ് അ​ത് വീ​ണ്ടും ഗോ​ളാ​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു ഗോ​ൾ മ​ഴ. 58ാം മി​നി​റ്റി​ൽ വാ​ൻ​ക്വ​ർ, സീ​ഡോ​ഫ് (62), മ​ലൂ​ദ (65), മെ​ൻ​ഡി (75), പി​ക്വെ (80), പെ​ര​സ് (85) എ​ന്നി​വ​ർ ലോ​ക ഇ​ല​വ​നാ​യി വ​ല കു​ലു​ക്കി. 69ാം മി​നി​റ്റി​ൽ പാ​ട്രി​ക് വി​യെ​ര​യും 79ാം മി​നി​റ്റി​ൽ ബ​ർ​ബ​റ്റോ​വു​മാ​ണ് റെ​ഡ് ഡെ​വി​ൾ​സി​ന്റെ മ​റ്റു ഗോ​ളു​ക​ൾ നേ​ടി​യ​ത്. ക​ളി​ക്ക് ശേ​ഷം പെ​നാ​ൽ​റ്റി ഷൂ​ട്ട് ഔ​ട്ട് മ​ത്സ​ര​വും ന​ട​ന്നു. ലീ​ഗി​ന്റെ അ​ടു​ത്ത ഘ​ട്ടം ജ​നു​വ​രി​യി​ൽ ഇ​ന്ത്യ​യി​ൽ ന​ട​ക്കും.

Show Full Article
TAGS:World XILegend Football League
News Summary - Legend Football League; Bright victory for the World XI
Next Story