Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചില ശിക്ഷകൾ നമ്മുടെ...

ചില ശിക്ഷകൾ നമ്മുടെ അവസരങ്ങൾ നഷ്​ടപ്പെടുത്തിയേക്കാം

text_fields
bookmark_border
legal
cancel

ചില കേസുകളിലെ കുറ്റസമ്മതങ്ങൾ നമ്മുടെ അവസരങ്ങളും സ്വപ്​നങ്ങളും നഷ്​ടപ്പെടുത്തിയേക്കാം. ചെറിയ കേസുകളിൽപെടുന്നവർക്ക്​ പോലും ഇത്​ മൂലം പൊലീസ്​ ക്ലിയറൻസ്​ സർട്ടിഫിക്കറ്റ്​ ലഭിക്കാത്ത അവസ്​ഥയുണ്ടാകും. ചെറിയ പിഴയല്ലേ, ചെറിയ ശിക്ഷയല്ലേ എന്ന്​ കരുതി പലരും അപ്പീൽ നൽകുകയോ മേൽകോടതിയെ സമീപിക്കു​കയോ ചെയ്യാത്തതാണ്​ വിനയാകുന്നത്​.

കേസുകളിൽ ശിക്ഷ വിധിച്ചാൽ തീർച്ചയായും സമയപരിധിക്കുള്ളിൽ മേൽകോടതിയെ സമീപിക്കണം. ഇല്ലെങ്കിൽ സർക്കാർ ജോലി പോലുള്ളവക്കായി സമീപിക്കു​േമ്പാൾ കേസി​െൻറ പേരിൽ ജോലി നിഷേധിക്കപ്പെ​ട്ടേക്കാം. ക്ലിയറൻസ്​ നൽകാൻ പൊലീസും തയാറാകില്ല.

മേൽകോടതിയെ സമീപിക്കാനുള്ള മടികൊണ്ടായിരിക്കും കോടതികളെ സമീപിക്കാത്തത്​. ചിലപ്പോൾ 1000 ദിർഹം മാത്രമായിരിക്കും ശിക്ഷ. പക്ഷെ, ഇതി​െൻറ പേരിൽ നഷ്​ടപ്പെടുന്നത്​ നല്ലൊരു ജോലിയായിരിക്കും. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടാതിരിക്കാൻ ശ്രമിക്കുക എന്നതാണ്​ ആദ്യം ശ്രദ്ധിക്കേണ്ടത്​. ശിക്ഷിക്കപ്പെട്ടാലും മേൽ കോടതിയെ സമീപിച്ച്​ കേസ്​ ഒഴിവാക്കുക എന്നതായിരിക്കണം അടുത്ത ലക്ഷ്യം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:legalEmarat beats
News Summary - legal tips
Next Story